Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആർ.ടി.പി.സി.ആർ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെ ഉൾപ്പെടുത്തിയ നടപടി സ്വാഗതം ചെയ്ത് ഫിറ കുവൈറ്റ്

ആർ.ടി.പി.സി.ആർ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെ ഉൾപ്പെടുത്തിയ നടപടി സ്വാഗതം ചെയ്ത് ഫിറ കുവൈറ്റ്

സ്വന്തം ലേഖകൻ

 

കുവൈറ്റ് സിറ്റി:രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച വിദേശ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറന്റീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിന്റെ പുതുക്കിയ യാത്രാ നയത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെ ഉൾപ്പെടുത്തിയ നടപടി സ്വാഗതം ചെയ്ത് ഫിറ കുവൈറ്റ്.

ഈ വിഷയത്തിൽ കുവൈറ്റിലെ ഇന്ത്യൻ സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻസ് ( FIRA-ഫിറ) കുവൈറ്റ് കൺവീനർ ബാബു ഫ്രാൻസീസ്, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പു മന്ത്രി ഡോ: മൻസൂഖ് മാണ്ഡവ്യ , വിദേശ കാര്യ വകുപ്പു മന്ത്രി ഡോ: ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ എന്നിവർക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.

കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം വഴി കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് യാത്രക്ക് മുമ്പ് ആവശ്യമായിരുന്ന ആർ.ടി.പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല.കേന്ദ്ര സർക്കാർ നടപടിയെ കുവൈറ്റ് പ്രവാസി സമൂഹത്തിനു വേണ്ടി സ്വാഗതം ചെയ്യുന്നതായി ഫിറ കുവൈറ്റ് കൺവീനർ ബാബു ഫ്രാൻസീസ്, സെക്രട്ടറി ചാൾസ് പി ജോർജ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP