Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടിന് അടുത്ത് വാടകയ്ക്ക് താമസിക്കാൻ എത്തിയതോടെ അടുപ്പമായി; പ്രണയം വീട്ടുകാർ അറിഞ്ഞതോടെ സംഘർഷവുമായി; പൊരുതി നിൽക്കാൻ ആവാതെ ഒരേ ദിവസം ആത്മഹത്യ ചെയ്യാൻ തീരുമാനവും; ആലുവയിൽ യുവതി ട്രെയിനിന് മുന്നിലും യുവാവ് പുഴയിൽ ചാടിയും ജീവനൊടുക്കിയതിന് പിന്നിൽ

വീടിന് അടുത്ത് വാടകയ്ക്ക് താമസിക്കാൻ എത്തിയതോടെ അടുപ്പമായി; പ്രണയം വീട്ടുകാർ അറിഞ്ഞതോടെ സംഘർഷവുമായി; പൊരുതി നിൽക്കാൻ ആവാതെ ഒരേ ദിവസം ആത്മഹത്യ ചെയ്യാൻ തീരുമാനവും; ആലുവയിൽ യുവതി ട്രെയിനിന് മുന്നിലും യുവാവ് പുഴയിൽ ചാടിയും ജീവനൊടുക്കിയതിന് പിന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവയിൽ വ്യാഴാഴ്ച വൈകിട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ച യുവതിയും, യുവാവും ജീവനൊടുക്കിയത് പ്രണയം വീട്ടുകാർ അറിഞ്ഞതോടെ. ഒരേ ദിവസം ആത്മഹത്യ ചെയ്യാൻ ഇരുവരും തീരുമാനിച്ചതായി ഫോൺ സംഭാഷണങ്ങളിൽ നിന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. കുഴിവേലിപ്പടി പുത്തൻ വീട്ടിൽ മഞ്ജു (42), ഇവരുടെ സുഹൃത്ത് എടത്തല താഴത്തേടത്ത് വീട്ടിൽ ശ്രീകാന്ത് (34) എന്നിവരാണ് മരിച്ചത്.

ഭർത്താവും രണ്ട് മക്കളുമുള്ള മഞ്ജു പ്രദേശത്തെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും അടുപ്പത്തിലായി. കഴിഞ്ഞ ദിവസം ഇവരുടെ പ്രണയം വീട്ടുകാർ അറിഞ്ഞിരുന്നു. വ്യാഴാഴ്ച വൈകീട്ട് ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടെ, മഞ്ജു റെയിൽ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ട്രെയിനിന് മുന്നിൽ ചാടി മഞ്ജു മരിച്ചതിന് പിന്നാലെയാണ് സുഹൃത്തായ ശ്രീകാന്ത്് പുഴയിൽ ചാടി ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് മഞ്ജു ആലുവ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ശ്രീകാന്തും ഇവർക്കൊപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഓട്ടോയിൽ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിനടുത്തെത്തിയ ശ്രീകാന്ത് പുഴയിലേക്ക് ചാടുകയായിരുന്നു. ഇയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

ഇരുവരുടെയും മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇരുവരുടെയും സംസ്‌കാരം നടത്തി. പിറളി മാളേക്കപ്പടി താഴത്തേടത്ത് ജയചന്ദ്രന്റെയും കോമളത്തിന്റെയും മകനാണു ശ്രീകാന്ത്. അവിവാഹിതനാണ്. സഹോദരി: അഞ്ജലി. പയ്യന്നൂർ സ്വദേശി ചന്ദ്രൻ പിള്ളയുടെയും വിജിയുടെയും മകളാണു മഞ്ജു. ഭർത്താവ്: എടത്തല തേക്കിലക്കാട്ടുമൂല പുത്തൻവീട്ടിൽ രാജ്കുമാർ. മക്കൾ: അഭിരാജ്, മനു.

(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01052022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല: എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP