Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിതാരയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം; ബിഹാർ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ; ആത്മഹത്യാപ്രേരണാ കുറ്റത്തിന് കോച്ച് രവി സിങ്ങിനെതിരെ കേസ്

ലിതാരയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം; ബിഹാർ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ; ആത്മഹത്യാപ്രേരണാ കുറ്റത്തിന് കോച്ച് രവി സിങ്ങിനെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: റെയിൽവേ ബാസ്‌കറ്റ് ബോൾ താരവും കോഴിക്കോട് കക്കട്ടിൽ പാതിരപ്പറ്റ സ്വദേശിയുമായ കെ.സി.ലിതാര ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ കോച്ച് രവി സിങ്ങിനെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിനു കേസെടുത്ത് പൊലീസ്.

ലിതാരയുടെ ആത്മഹത്യയിലേക്ക് നയിച്ചത് കോച്ച് രവി സിങിൽ നിന്നുണ്ടായ മാനസിക പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ചൊവ്വാഴ്ചയാണ് പാതിരിപ്പറ്റ കത്തിയണപ്പൻ ചാലിൽ കെ സി ലിതാരയെ (22) ബിഹാറിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രാജീവ് നഗർ സ്റ്റേഷനിലെ എസ്‌ഐ ശംഭു ശങ്കർ സിങ്ങാണ് കേസ് അന്വേഷിക്കുന്നത്. വടകര വട്ടോളി കത്യപ്പൻചാലിൽ കരുണന്റെയും ലളിതയുടെയും മകളാണ് ലിതാര. പട്‌ന ഗാന്ധി നഗറിലെ ഫ്‌ളാറ്റിലാണ് ലിതാരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ലിതാരയുടെ അമ്മാവൻ സി.പി.രാജീവന്റെ പരാതിയെ തുടർന്നാണ് കോച്ചിനെതിരെ കേസെടുത്തത്.

കോച്ചിൽനിന്നു ലൈംഗികവും മാനസികവുമായ പീഡനമുണ്ടായിരുന്നതായി ലിതാര ഫോണിൽ അറിയിച്ചിരുന്നതായി രാജീവൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

ലിതാര ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു കത്തയച്ചു.കേസിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസിൽ ബന്ധപ്പെട്ടത്. ലിതാരയുടെ മരണം ആത്മഹത്യ അല്ലെന്ന ബന്ധുക്കളുടെ നിലപാട് കൂടി ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത്.

ഒന്നര വർഷം മുമ്പാണ് ലിതാരയ്ക്ക് ബിഹാറിലെ പട്നയിൽ റെയിൽവേയിൽ ജോലി ലഭിക്കുന്നത്. അന്നത്തെ കോച്ചുമായി ലിതാരയ്ക്ക് വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. തുടർന്ന് മാനസിക സംഘർഷം അനുഭവിച്ച ലിതാര കൗൺസിലിങിന് വിധേയയായി.

പഴയ കോച്ചുമായുള്ള ബന്ധത്തിന്റെ പേരിൽ ലിതാരയെ പുതിയ കോച്ച് രവി സിങ് നിരന്തരം ശല്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ലിതാരയോട് ഒറ്റയ്ക്ക് കോർട്ടിൽ പരിശീലനത്തിന് എത്താൻ കോച്ച് നിർബന്ധിക്കാറുണ്ടായിരുന്നു. കൊൽത്തയിൽ നടന്ന മത്സരത്തിനിടെ കൈയിൽ കയറി പിടിച്ചതോടെ ലിതാര ഇയാളെ മർദിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP