Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചി മെട്രോയിൽ ബിസിനസ് അവസരം; കിയോസ്‌കുകളും ഓഫീസ് സ്ഥലവും ലേലത്തിന്

കൊച്ചി മെട്രോയിൽ ബിസിനസ് അവസരം; കിയോസ്‌കുകളും ഓഫീസ് സ്ഥലവും ലേലത്തിന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം നഗരത്തിൽ ബിസിനസിനും ഓഫീസിനും ഉചിതമായ സ്ഥല സൗകര്യം കൊച്ചി മെട്രോ ഒരുക്കുന്നു. വൈവിധ്യമാർന്ന ബിസിനസ് സംരംഭങ്ങൾക്കിണങ്ങുന്ന 84 കിയോസ്‌കുകൾ തുടങ്ങാനും 28 ഓഫീസുകൾ തുറക്കാനുമുള്ള സൗകര്യങ്ങളാണ് 17 സ്റ്റേഷനുകളിലായി സജ്ജമാക്കിയിരിക്കുന്നത്. നഗരത്തിൽ ബിസിനസ് ചെയ്യുന്നവർക്ക് അവരുടെ സേവനവും ഉൽപ്പന്നവും മികച്ച ക്രയശേഷിയുള്ള ഉപഭോക്താക്കൾക്ക് ഇടയിൽ പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന കിയോസ്‌കുകളുടെയും ഓഫീസ് സ്ഥലത്തിന്റെയും ലേലം മെയ് മൂന്നുമുതൽ 20 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. ലേലത്തിൽ പങ്കെടുക്കാൻ നിശ്ചിത തുകയടച്ച് പേര് രജിസ്റ്റർ ചെയ്യണം. ലേലം നടക്കുന്ന സ്ഥലവും തിയതിയും രജിസ്ട്രേഷൻ സമയവും ലേല സമയവും ഇനി പറയുന്നു.

മെയ് മൂന്നിന് വൈറ്റില മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. ലേലം രാവിലെ 10.30 മുതൽ 12.30 വരെ. മെയ് മൂന്നിന് കുന്നറ പാർക്കിലേക്കുള്ള ലേലം തൈക്കൂടം മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ച് വരെ. മെയ് അഞ്ചിന് ആലുവ മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. ലേലം രാവിലെ 10.30 മുതൽ 12.30 വരെ. മെയ് അഞ്ചിന് കമ്പനിപ്പടി മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ച് വരെ. മെയ് ഏഴിന് പുളിഞ്ചുവട് മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. ലേലം രാവിലെ 10.30 മുതൽ 12.30 വരെ. മെയ് ഏഴിന് അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ച് വരെ. മെയ് ഒമ്പതിന് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. ലേലം രാവിലെ 10.30 മുതൽ 12.30 വരെ.
മെയ് ഒമ്പതിന് മുട്ടം മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ച് വരെ. മെയ് 11ന് കുസാറ്റ് മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ച് വരെ. മെയ് 11ന പത്തടിപ്പാലം മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. ലേലം രാവിലെ 10.30 മുതൽ 12.30 വരെ.
മെയ് 13 ന് ടൗൺഹാൾ മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. ലേലം രാവിലെ 10.30 മുതൽ 12.30 വരെ. മെയ് 11ന് ജെ.എൽ.എൻ മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ച് വരെ. മെയ് 16 ന് പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. ലേലം രാവിലെ 10.30 മുതൽ 12.30 വരെ.

മെയ് 16 ന് ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ച് വരെ. മെയ് 18 ന് എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. ലേലം രാവിലെ 10.30 മുതൽ 12.30 വരെ. മെയ് 18ന് മഹാരാജാസ് മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ച് വരെ. മെയ് 20 ന് എളംകുളം മെട്രോ സ്റ്റേഷനിൽ രജിസ്‌റ്റ്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. ലേലം രാവിലെ 10.30 മുതൽ 12.30 വരെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP