Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏർലി വോട്ടിങ് മന്ദഗതിയിൽ; ഡാലസ് കോളജ് ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്ന സോജി ജോണിനെ വിജയിപ്പിക്കണമെന്നഭ്യർഥിച്ചു സജി ജോർജ്

ഏർലി വോട്ടിങ് മന്ദഗതിയിൽ; ഡാലസ് കോളജ് ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്ന സോജി ജോണിനെ വിജയിപ്പിക്കണമെന്നഭ്യർഥിച്ചു സജി ജോർജ്

പി.പി. ചെറിയാൻ

സണ്ണിവെയ്ൽ: ഡാലസ് കോളജ് ട്രസ്റ്റി ബോർഡിലേക്കു മത്സരിക്കുന്ന മലയാളിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഡോ. സോജി ജോണിനെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി സണ്ണി വെയ്ൽ മേയറും മലയാളിയുമായ സജി ജോർജ് രംഗത്ത്. മെയ്‌ 7ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഏർലി വോട്ടിങ് ഏപ്രിൽ 25ന് ആരംഭിച്ചെങ്കിലും പോളിങ് വളരെ മന്ദഗതിയിലാണു നീങ്ങുന്നത്. മെയ്‌ 3ന് ഏർലി വോട്ടിങ് സമാപിക്കും.സണ്ണിവെയ്ൽ ടൗൺ ഹോളിലും സാക്സി സിറ്റി ഹാളിലും സൗത്ത് ഗാർലന്റ് ബ്രാഞ്ച് ലൈബ്രറിയിലും റോലറ്റ് സിറ്റി ഹാൾ അനക്സിലുമാണ് പോളിങ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഡാലസ് കോളജ് ട്രസ്റ്റി ബോർഡിൽ ആകെ ഏഴ് അംഗങ്ങളാണ്. ഡാലസ് കൗണ്ടിയിലെ പ്രമുഖ കമ്മ്യൂണിറ്റി കോളജുകളായ ഈസ്റ്റ് ഫീൽഡ് കോളജ് ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് മൂന്നിൽ നിന്നാണു സോജി ജനവിധി തേടുന്നത്.ട്രസ്റ്റി ബോർഡിൽ ഒഴിവു വന്ന നാലു സ്ഥാനങ്ങളിലേക്കാണ് മെയ്‌ 7 ന് തിരഞ്ഞെടുപ്പു നടക്കുന്നത്.

നിരവധി മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടുന്നുണ്ടെങ്കിൽ ഇന്ത്യൻ വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്. കോളജിന്റെ നടത്തിപ്പിനും ട്യൂഷൻ ഫീസ്, വിദേശ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക ആനുകൂല്യം എന്നിവയെ കുറിച്ച് നിർണായക തീരുമാനമെടുക്കുന്ന ട്രസ്റ്റി ബോർഡിൽ സോജി ജോണിന്റെ സാന്നിധ്യം അനിവാര്യമാണെന്നു മേയർ സജി ജോർജ് പറഞ്ഞു. ഏർലി വോട്ടിങ്ങിൽ തന്നെ എല്ലാവരും വോട്ടു ചെയ്തു സോജി ജോണിനെ വിജയിപ്പിക്കണമെന്നു അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP