Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അന്റോണീയൊ ഗുട്ടെറാസ് യുക്രെയിൻ സന്ദർശിക്കുമ്പോൾ കീവിലേക്ക് റഷ്യയുടെ ബോംബാക്രമണം; 26,000 പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് റഷ്യ സമ്മതിച്ചെന്ന് യുക്രെയിൻ; ഭക്ഷ്യ ക്ഷാമം മറികടക്കാൻ യുക്രെയിനിൽ നിന്നും റഷ്യയുടെ കൊള്ള; യുദ്ധത്തിനിറങ്ങിയ 100 ബ്രിട്ടീഷുകാരുടെ ലിസ്റ്റ് പുറത്തുവിട്ട് റഷ്യ

അന്റോണീയൊ ഗുട്ടെറാസ് യുക്രെയിൻ സന്ദർശിക്കുമ്പോൾ കീവിലേക്ക് റഷ്യയുടെ ബോംബാക്രമണം; 26,000 പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് റഷ്യ സമ്മതിച്ചെന്ന് യുക്രെയിൻ; ഭക്ഷ്യ ക്ഷാമം മറികടക്കാൻ യുക്രെയിനിൽ നിന്നും റഷ്യയുടെ കൊള്ള; യുദ്ധത്തിനിറങ്ങിയ 100 ബ്രിട്ടീഷുകാരുടെ ലിസ്റ്റ് പുറത്തുവിട്ട് റഷ്യ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോയിലെത്തി വ്ളാഡിമിർ പുട്ടിനെ കണ്ട് ചർച്ച നടത്തി കേവലം രണ്ടു ദിവസത്തിനകം ഐക്യ രാഷ്ട്രസഭ സെക്രട്ടറി ജനറൽയുക്രെയിൻ സന്ദർശനത്തിനെത്തിയ ദിവസം തന്നെ റഷ്യ യുക്രെയിൻ തലസ്ഥാനമായ കീവിൽ അതി ശക്തമായ ബോംബാക്രമണം നടത്തി. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ നടത്തിയ ആക്രമണത്തിലെ ഒരാളെങ്കിലും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കന്ന പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കിയും ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറലും ചേർന്ന് ഒരു സംയുക്ത പത്രസമ്മേളനം നടത്തി ഒരു മണിക്കൂർ പോലും കഴിയുന്നതിനു മുൻപായിരുന്നു ആക്രമണം നടന്നത്. സഹിക്കാനാവാത്ത ഹൃദയവേദനയുടെ സിരാകേന്ദ്രമായി മാറിയിരിക്കുകയാണ് യുക്രെയിൻ എന്നായിരുന്നു പത്ര സമ്മേളനത്തിൽ സെക്രട്ടറി ജനറൽ പറഞ്ഞത്. റ്റുട്ടെറസും അദ്ദേഹത്തിനൊപ്പം വന്ന സംഘവും സുരക്ഷിതരാണെന്ന് ഐക്യരാഷ്ട്ര സഭാ വക്താവ് അറിയിച്ചു.

സാമാധാന ശ്രമങ്ങൾക്ക് താൻ തയ്യാറല്ലെന്ന് പറയാതെ പറയുകയാണ് ഇപ്പോൾ നടത്തിയ ബോംബാക്രമണം എന്നാണ് പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നത്. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ രണ്ടു തവണയാണ് റഷ്യ ബോംബാക്രമണം നടത്തിയതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബോംബാക്രമണത്തിനു മുൻപായി നടന്ന പത്ര സമ്മേളനഥ്റ്റിൽ ബുച്ചാ നഗരത്തിലെ ക്രൂരതകളെ ശക്തമായ ഭാഷയിൽ ഗുട്ടെറസ് അപലപിച്ചിരുന്നു.

26000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യ സ്ഥിരീകരിച്ചുവോ ?

യുക്രെയിനിൽ നടക്കുന്ന റഷ്യൻ അധിനിവേശത്തിൽ 25,900 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചെന്ന് യുക്രെയിൻ അവകാശപ്പെടുന്നു. യൂദ്ധത്തിൽ പങ്കെടുക്കുന്ന ഒരു റഷ്യൻ സൈനികന്റെ ഫോൺ കോൾ ചോർത്തിയതിലൂടെയാണ് ഈ സന്ദേശം ലഭിച്ചതെന്നും യുക്രെയിൻ വ്യക്തമാക്കുന്നു. യുക്രെയിൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഫോൺ സംഭാഷണത്തിൽ സൈനിക തന്റെ ഒരു സുഹൃത്തിനോട് പറഞ്ഞതാണ് തങ്ങളുടെ 25,900 പേർ ഇതിനോടകം കൊല്ലപ്പെട്ടു എന്ന കാര്യം.

ചോർത്തപ്പെട്ട മറ്റൊരു ഫോൺ കോളിൽ ഒരു റഷ്യൻ സൈനികൻ തന്റെ കമാൻഡറുടെ അതിഭീകരമായ മരണത്തെ ക്കുറിച്ച് വിവരിക്കുന്നുമുണ്ട് എന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ കുടൽ പുറത്തു ചാടിയത്രെ. അപ്പോഴും കമാൻഡർ മരിച്ചില്ല. ഒരു ഹെലികോപ്റ്ററിൽ, വേദനയാൽ പുളയുന്ന അദ്ദേഹത്തെ റഷ്യയിലേക്ക് കൊണ്ടു പോയി എന്നും അവിടെ വച്ചാണ് കമാൻഡർ മരിച്ചതെന്നും അയാൾ പറയുന്നു.എന്നാൽ, ഈ രണ്ടു കാര്യങ്ങളും ഏതെങ്കിലും ഒരു സ്വതന്ത്ര ഏജൻസി അന്വേഷിച്ച് സ്ഥിരീകരിച്ചിട്ടില്ല.

ഏതായാലും കീവ് പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട റഷ്യൻ സൈന്യം ഇപ്പോൾ കിഴക്കൻ യുക്രെയിനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റഷ്യൻ അനുകൂലികൾ ധാരാളമുള്ള ഈ മേഖലയിലും പക്ഷെ അതിശക്തമായ പ്രതിരോധമാണ് റഷ്യൻ സേനക്ക് നേരിടേണ്ടി വരുന്നത്. അതേസമയം , മരിയുപോളിലും ഇപ്പോൾ പ്രതിരോധം തുടരുകയാണ് അസോവ്സ്തൽ സ്റ്റീൽ വർക്ക്സിൽ കുടുങ്ങിയ അസോവ് ബറ്റാലിയനും അതുപോലെ യുക്രെയിൻ മറൈൻസും ഇപ്പോഴും പോരാട്ടം തുടരുകയാണ്. അവിടെ റഷ്യ നിരോധിക്കപ്പെട്ട ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്.

റൊട്ടി മോഷ്ടിക്കാൻ ഒരുങ്ങി പുടിൻ

റഷ്യയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ നിലവിൽ റഷ്യൻ നിയന്ത്രണത്തിലുള്ള യുക്രെയിൻ മേഖലകളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ കൊള്ളയടിച്ചു കൊണ്ടുവരാൻ പുടിൻ രഹസ്യമായി പദ്ധതി തയ്യാറാക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരം പുറത്തായത് റഷ്യൻ പാർലമെന്റിൽ നിന്നു തന്നെയാണെന്നും അവർ പറയുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ അതിജീവിക്കാൻ യുക്രെയിൻ കർഷകരുടെ കൈയിൽനിന്നും വിളകൾ പിടിച്ചെടുത്ത് റഷ്യയിലെത്തിക്കുമെന്ന് പാർലമെന്റിൽ പ്രഖ്യാപനം ഉണ്ടായതായാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്.

ഇതാദ്യമായല്ല റഷ്യയുടെ വിശപ്പകറ്റാൻ യുക്രെയിനിൽ നിന്നും ഭക്ഷണം കൊള്ളയടിക്കുന്നത്. 1932-33 ൽ അന്നത്തെ സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ ഇത്തരത്തിൽ ഭക്ഷണം കൊള്ളയടിച്ച് റഷ്യയുടെ വിശപ്പകറ്റിയപ്പോൾ ഉണ്ടായ ക്ഷാമത്തിൽ മരണമടഞ്ഞത് 4 മില്യൻ ജനങ്ങളായിരുന്നു എന്നാണ് കണക്കാക്കുന്നത്. ഇപ്പോൾ പുടിനുമായി ഏറെ അടുപ്പം പുലർത്തുന്ന ് യുക്രെയിനിൽ നിന്നും വിളകൾ പിടിച്ചെടുക്കുന്ന കാര്യം വെളിപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് അദ്ദേഹം പ്രസിദ്ധീകരിച്ച് പോസ്റ്റുകൾ പക്ഷെ മണിക്കൂറുകൾക്കുള്ളിൽ നീക്കം ചെയ്യുകയായിരുന്നു.

ഒരു വനിത ഉൾപ്പടെ 100 ബ്രിട്ടീഷുകാർ യുദ്ധത്തിൽ പങ്കെടുക്കുന്നു

അതിനിടെ റഷ്യൻ-യുക്രെയിൻ യുദ്ധത്തിൽ യുക്രെയിനു വേണ്ടി പോരാടുന്നവർ എന്ന് പരാമർശിച്ച് 100 ബ്രിട്ടീഷുകാരുടെ പേരുകൾ റഷ്യ പുറത്തുവിട്ടു. ഇതിൽ ഒരു വനിതയും ഉൾപ്പെടുന്നു. ഒരു ബ്രിട്ടീഷുകാരൻ കൊല്ലപ്പെടുകയും, പ്രാദേശിക സൈന്യത്തോടൊപ്പം ചേർന്ന് പോരാടിയ മറ്റൊരു ബ്രിട്ടീഷുകാരനെ കാണാതാവുകയും ചെയ്തെന്ന വാർത്ത പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് റഷ്യ ഈ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത്.

യുദ്ധാനുകൂല ടെലെഗ്രാം ചാനലായ റൈബാർ ആണ് ഈ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഇത്തരത്തിൽ,മൊത്തം 700 ബ്രിട്ടീഷുകാരെങ്കിലും യുക്രെയിനിൽ ഉണ്ടെന്നായിരുന്നു ചാനൽ നേരത്തെ പറഞ്ഞിരുന്നത്. ഇതിൽ സ്വകാര്യ സൈനിക കമ്പനികളിലെ ജീവനക്കാരുമുണ്ട്. എന്നാൽ ഇപ്പോൾ 100 പേരുടെ പേരും ജനനതീയതിയുമടക്കമുള്ള വിശദാംശങ്ങളോടെയാണ് ചാനൽ എത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP