Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെണ്ടമേളവും മുത്തുക്കുടയുമായി മൈഥിലിയെ വരവേറ്റ് വരന്റെ വീട്ടുകാർ; സമ്പത്തിനൊപ്പം വലതുകാൽ വെച്ച് മൈഥിലിയുടെ ഗൃഹപ്രവേശം

ചെണ്ടമേളവും മുത്തുക്കുടയുമായി മൈഥിലിയെ വരവേറ്റ് വരന്റെ വീട്ടുകാർ; സമ്പത്തിനൊപ്പം വലതുകാൽ വെച്ച് മൈഥിലിയുടെ ഗൃഹപ്രവേശം

സ്വന്തം ലേഖകൻ

ന്നലെ ഗുരുവായൂരപ്പന്റെ നടയിലായിരന്നു നടി മൈഥിലിയുടെ വിവാഹം. വളരെ സ്വകാര്യമായിട്ടായിരുന്നു മൈഥിലിയുടെ വിവാഹ ചടങ്ങുകൾ നടന്നത്. മൈഥിലിയുടെ വിവാഹ വിഡിയോ ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറൽ ആവുകയാണ്. വിവാഹശേഷം വരനായ സമ്പത്തിന്റെ വീട്ടിലേയ്ക്ക് എത്തിയ മൈഥിലിയെ ചെണ്ടമേളവും മുത്തുക്കുടയുമായി വരവേൽക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിഡിയോയിൽ കാണാം. ചെണ്ടകൊട്ടും മേളവുമായി ആഘോഷത്തോടെയായിരുന്നു മൈഥിലിയുടെ ഗൃഹപ്രവേശം.

ആർക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയുടെ വരൻ. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംഹളട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിങ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP