Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെടിവച്ചു വീഴ്‌ത്തുന്ന ആനകളുടെ കൊമ്പ് കേരളത്തിൽ നിന്നും കടത്തും; കൊൽക്കത്തയിലെത്തിച്ച് ശിൽപ്പങ്ങളാക്കി വിദേശത്തേക്ക്; കോടികൾ കൊയ്ത ആനവേട്ട സംഘത്തെ കുരുക്കിയ കുറ്റസമ്മത മൊഴി; ഇടമലയാർ ആനക്കൊമ്പ് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി.

വെടിവച്ചു വീഴ്‌ത്തുന്ന ആനകളുടെ കൊമ്പ് കേരളത്തിൽ നിന്നും കടത്തും; കൊൽക്കത്തയിലെത്തിച്ച് ശിൽപ്പങ്ങളാക്കി വിദേശത്തേക്ക്; കോടികൾ കൊയ്ത ആനവേട്ട സംഘത്തെ കുരുക്കിയ കുറ്റസമ്മത മൊഴി;  ഇടമലയാർ ആനക്കൊമ്പ് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി.

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടമലയാർ ആനക്കൊമ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. 79.23 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അജി ബ്രൈറ്റ്, ഉമേഷ് അഗർവാൾ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.

ഇടമലയാർ ആനക്കൊമ്പ് കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി

വെടിവച്ചു വീഴ്‌ത്തുന്ന ആനകളുടെ കൊമ്പ് കേരളത്തിൽ നിന്നും കടത്തും; കൊൽക്കത്തയിലെത്തിച്ച് ശിൽപ്പങ്ങളാക്കി വിദേശത്തേക്ക്; കോടികൾ കൊയ്ത ആനവേട്ട സംഘത്തെ കുരുക്കിയ കുറ്റസമ്മത മൊഴി; ഇടമലയാർ ആനക്കൊമ്പ് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി.


കൊച്ചി: കുപ്രസിദ്ധമായ ഇടമലയാർ ആനക്കൊമ്പ് കേസിൽ പ്രതികളുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കേസിലെ പ്രധാനപ്രതികളായ അജി ബ്രൈറ്റിന്റെയും ഉമേഷ് അഗർവാളിന്റെയും 79.23 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

2015ൽ ഇടമലയാർ തുണ്ടം റേഞ്ചിൽ നടന്ന ആനക്കൊമ്പ് കടത്ത് കേസിൽ അന്ന് 360 കിലോയുടെ ആനക്കൊമ്പും ശിൽപ്പങ്ങളുമാണ് കേരള വനംവകുപ്പ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് 53 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

മലയാറ്റൂർ, മൂന്നാർ, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻ പരിധികളിലായി വൻ തോതിലുള്ള ആനവേട്ടയായിരുന്നു സംഘം നടത്തിയിരുന്നത്. വെടിവച്ചു വീഴ്‌ത്തുന്ന ആനകളുടെ കൊമ്പ് ഉപയോഗിച്ച് വൻ ബിസിനസായിരുന്നു സംഘം നടത്തിയിരുന്നത്. ഇന്ത്യക്കു പുറത്തും ഇവരുടെ ആനക്കൊമ്പ് വ്യാപാരം പടർന്നു കിടന്നിരുന്നു. കോടികളായിരുന്നു ഇതുവഴി സമ്പാദിച്ചതെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് സ്വത്തുകൾ കണ്ടുകെട്ടാനുള്ള തീരുമാനം.

തമിഴനാട് ഉദുമൽപ്പേട്ട റെയ്ഞ്ച്, അണ്ണാമലൈ ടൈഗർ റിസർവ്വ് എന്നിവടങ്ങളിൽ നിന്നും 2014 ലാണ് ആനകളെ വേട്ടയാടി കൊമ്പ് കടത്തിയത്. ആനകൊമ്പുകൾ ശിൽപ്പങ്ങളാക്കി വിദേശത്തേക്കും ഇന്ത്യയിലെ പല ഭാഗങ്ങളിലും കടത്തിയതിനാണ് അജി ബ്രൈറ്റിനെ സിബിഐ അറസ്റ്റ് ചെയ്തതത്.

കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പേട്ടയിലെ വീട്ടിൽ നിന്നാണ് സിബിഐ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ അജിയെ അറസ്റ്റ് ചെയ്തത്. വനംവകുപ്പ് രജിസ്റ്റർ ചെയ്ത 22 കേസിലും പ്രതിയാണ്.

മലയാറ്റൂർ, മൂന്നാർ , വാഴച്ചാൽ മേഖലകളിലായി വൻതോതിലുള്ള ആനവേട്ട നടത്തി കൊമ്പ് കേരളത്തിന് പുറത്തേക്ക് കടത്തിവിറ്റുവെന്നായിരുന്നു വനംവകുപ്പിന്റെ കേസ്. 53 പേരായിരുന്നു പ്രതികൾ. മലയാറ്റൂരിൽ ഇരുപതും അതിരപ്പള്ളി റേഞ്ചിൽ 11 ഉം ആനകളെ ഇവർ വേട്ടയാടിയെന്ന് കണ്ടെത്തി.

ആനക്കൊമ്പുകൾ ഡൽഹിയിൽ വിൽപന നടത്തിയിരുന്നയാളാണ് ഉമേഷ് അഗർവാൾ. ഇയാളുടെ വീട്ടിൽ നിന്ന് 415 കിലോ ആനക്കൊമ്പുകളും ശിൽപങ്ങളുമാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ അജിബ്രൈറ്റിൽ വീട്ടിൽ നിന്ന് 60 കിലോ ആനക്കൊമ്പും പിടിച്ചെടുത്തിരുന്നു.

കേരളത്തിൽ നിന്നും വേട്ടയാടുന്ന കാട്ടാനകളുടെ കൊമ്പ് ശിൽപ്പങ്ങളാക്കി നേപ്പാൾ വഴി വിദേശത്തേക്ക് കടത്തുന്ന സംഘത്തെ പിടികൂടിയിരുന്നു. 1.03 കോടി രൂപയുടെ ആനക്കൊമ്പും ശിൽപ്പങ്ങളുമായി സുധീഷും അമിതയും ഡി.ആർ.ഐയുടെ പിടിയിലായതോടെയാണ് അന്വേഷണം കൂടുതൽ പേരിലേക്ക് നീണ്ടത്.

കേരളത്തിൽ നിന്ന് എത്തിക്കുന്ന ആനക്കൊമ്പ് കൊൽക്കത്തയിലെത്തിച്ച ശേഷം ശിൽപ്പങ്ങളാക്കി സിലിഗുരി വഴി നേപ്പാളിലേക്കും തുടർന്ന് വിദേശ മാർക്കറ്റുകളിലേക്കും അയക്കുകയായിരുന്നു പതിവ്.

ആനക്കൊമ്പ് കേസിലെ പ്രധാന പ്രതിയായ ഉമേഷ് അഗർവാളിനെ ഡൽഹിയിൽ നിന്നും 2015ൽ പിടികൂടിയിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും 487 കിലോ ആനക്കൊമ്പും ശിൽപ്പങ്ങളും കണ്ടെടുത്തു. ഡൽഹിയിൽ ഉമേഷും കൊൽക്കത്തയിൽ തങ്കച്ചിയുമായിരുന്നു ആനക്കൊമ്പ് വ്യാപാരം നിയന്ത്രിച്ചിരുന്നത്. ആനവേട്ട സംഘത്തിലെ പാചകക്കാരനായ കളരിക്കുടി കുഞ്ഞുമോൻ 2015ൽ നടത്തിയ കുറ്റസമ്മതമൊഴിയെ തുടർന്നാണ് ആനവേട്ട പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP