Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെയ് മാസത്തിൽ 11 ദിവസം ബാങ്കുകൾ അടച്ചിടും; അവധി ദിനങ്ങൾ അറിയാം; ഓരോ സംസ്ഥാനത്തും ബാങ്ക് അവധി ദിവസങ്ങളിൽ മാറ്റം

മെയ് മാസത്തിൽ 11 ദിവസം ബാങ്കുകൾ അടച്ചിടും; അവധി ദിനങ്ങൾ അറിയാം; ഓരോ സംസ്ഥാനത്തും ബാങ്ക് അവധി ദിവസങ്ങളിൽ മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെയ് ആരംഭിക്കാൻ പോകുകയാണ്. ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കാൻ ഉണ്ടെങ്കിൽ തീർച്ചയായും ബാങ്ക് അവധി ദിനങ്ങൾ അറിഞ്ഞിരിക്കുക.കാരണം 11 ദിവസത്തോളമാണ് മെയിൽ ബാങ്ക് അവധികൾ വരുന്നത്.2022 മെയ് മാസത്തിൽ രാജ്യമാകെ ഒട്ടേറെ അവധികളാണ് ബാങ്കുകൾക്ക് ഉള്ളത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി രാജ്യത്തെ സ്വകാര്യ ബാങ്കുകൾക്കും വിദേശ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും റീജണൽ ബാങ്കുകൾക്കും ഒപ്പം പൊതുമേഖലാ ബാങ്കുകൾക്കും നിശ്ചിത ദിവസങ്ങളിൽ അവധി അനുവദിച്ചിട്ടുണ്ട്. മെയ് മാസത്തിൽ ബാങ്കുകൾക്ക് 11 ദിവസമാണ് അടഞ്ഞു കിടക്കുക. ഓരോ സംസ്ഥാനത്തും ബാങ്ക് അവധി ദിവസങ്ങളിൽ മാറ്റമുണ്ടാകും.

മെയ് മാസത്തിലെ ബാങ്ക് അവധികളിൽ അഞ്ച് ഞായറും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഉൾപ്പെടുന്നു. ഒപ്പം മറ്റ് ആഘോഷ അവധികളും. അതേസമയം ബാങ്ക് അവധി ദിവസങ്ങളിലും ഉപഭോക്താക്കൾക്ക് ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാനാകും.

2022 മെയ് മാസത്തിൽ ബാങ്ക് അവധികൾ

മെയ് 1 - ഞായർ (അഖിലേന്ത്യ ബാങ്ക് അവധി)

മെയ് 2 - തിങ്കൾ - റംസാൻ - ഈദ് (കേരളത്തിൽ ബാങ്ക് അവധി)

മെയ് 3 - ചൊവ്വ - പരശുരാമ ജയന്തി/ റംസാൻ - ഈദ്/ ബസവ ജയന്തി/അക്ഷയ തൃതീയ (കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി)

മെയ് 8 - ഞായർ - അഖിലേന്ത്യ ബാങ്ക് അവധി)

മെയ് 9 - തിങ്കൾ - രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം (പശ്ചിമ ബംഗാളിലെ
ബാങ്കുകൾക്ക് അവധി)

മെയ് 14 - ശനി - (അഖിലേന്ത്യ ബാങ്ക് അവധി)

മെയ് 15 - ഞായർ - (അഖിലേന്ത്യ ബാങ്ക് അവധി)

മെയ് 16 - തിങ്കൾ - ബുദ്ധ പൂർണിമ ധത്രിപുര, ബേലാപൂർ, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ജമ്മു, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ന്യൂഡൽഹി ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കുംപ

മെയ് 22 - ഞായർ - (അഖിലേന്ത്യ ബാങ്ക് അവധി)
മെയ് 28 - ശനി - (അഖിലേന്ത്യ ബാങ്ക് അവധി)
മെയ് 29 - ഞായർ - (അഖിലേന്ത്യ ബാങ്ക് അവധി)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP