Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോട്ടയത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കോട്ടയത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വ്യാഴാഴ്ച ഉച്ചയക്ക് ഒരു മണിയോടെ പേരൂർ പള്ളിക്കുന്നേൽ കടവിലാണ് അപകടം. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ വെട്ടിക്കൽ വീട്ടിൽ സുനിലിന്റെ മകൻ നവീൻ (15), ഏറ്റുമാനൂർ ബോയ്സ് ഹൈസ്‌കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ കിഴക്കേ മാന്തോട്ടത്തിൽ ലിജോയുടെ മകൻ അമൽ (16) എന്നിവരാണ് മരിച്ചത്.

നാലു കുട്ടികളാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്. രണ്ടുപേർ ഒഴുക്കിപ്പെട്ട് കാൽവഴുതി മുങ്ങിത്താഴുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തി രണ്ടു പേരെയും പുറത്തെടുത്തെങ്കിലും ഒരാൾ മരിച്ചിരുന്നു. ഒരു കുട്ടിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP