Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വൻ തീപ്പിടിത്തം: ബേക്കറി ഉൾപ്പെടെ കടകൾ കത്തിയമർന്നു; കോടികളുടെ നഷ്ടമെന്ന് വ്യാപാരികൾ

ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വൻ തീപ്പിടിത്തം: ബേക്കറി ഉൾപ്പെടെ കടകൾ കത്തിയമർന്നു; കോടികളുടെ നഷ്ടമെന്ന് വ്യാപാരികൾ

മറുനാടൻ മലയാളി ബ്യൂറോ

ചക്കരക്കൽ: ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വൻ തീ പിടിത്തം. ബേക്കറി ഉൾപ്പെടെയുള്ള കടകൾ കത്തിയമർന്നു. ഇന്ന് രാവിലെയാണ് സംഭവം. ചക്കരക്കൽ വിദ്യാർത്ഥികളടക്കമുള്ള നൂറു കണക്കിന് യാത്രക്കാർ വന്നു പോകുന്ന ബസ് സ്റ്റാൻഡ് കോംപ്‌ളക്‌സിലാണ് വൻ തീപിടിത്തമുണ്ടായത്.

ഇന്ത്യൻ ബേക്കറിക്കാണ് ആദ്യം തീ പിടിച്ചത്. തീയാളി പടർന്നതോടെ ബേക്കറി പൂർണമായും കത്തിനശിച്ചു.ബേക്കറിയുടെ മുകളിൽ പ്രവർത്തിക്കുന്ന ക്ലോത്ത് ബാനർ പ്രിന്റിങ് സ്ഥാപനവും പൂർണ്ണമായും കത്തി നശിച്ചു. കണ്ണൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സും നാട്ടുകാരും ചക്കരക്കൽ പൊലീസും ചേർന്ന് മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് തീയണച്ചത്.

സമീപത്തെ വിവിധ ഷോപ്പുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഇതിന് തൊട്ടടുത്തുള്ള പവിത്രാ ജൂവലറിയുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും കേടുപാടുകൾ പറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ഫയർഫോഴ്‌സ് സംശയിക്കുന്നു ചക്കരക്കൽ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP