Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അണ്ടർ സെക്രട്ടറി നേരിട്ട് സെക്രട്ടറിക്ക് ഫയൽ കൈമാറും; മന്ത്രിമാർക്ക് കൊടുക്കേണ്ടത് ആണെങ്കിൽ നടുക്കുള്ള ഒരു ഉദ്യോഗസ്ഥനെ കൂടി കാണിക്കാം! പിണറായി സർക്കാർ ഉയർത്തുന്നത് ഡെപ്യൂട്ടി-ജോയിന്റ്-അഡീഷനൽ-സ്പെഷൽ സെക്രട്ടറി പദവികൾ അനാവശ്യമെന്ന ചർച്ച; ഭരണ സിരാ കേന്ദ്രത്തിൽ അണ്ടർ സെക്രട്ടറി പിടിമുറുക്കുമ്പോൾ

അണ്ടർ സെക്രട്ടറി നേരിട്ട് സെക്രട്ടറിക്ക് ഫയൽ കൈമാറും; മന്ത്രിമാർക്ക് കൊടുക്കേണ്ടത് ആണെങ്കിൽ നടുക്കുള്ള ഒരു ഉദ്യോഗസ്ഥനെ കൂടി കാണിക്കാം! പിണറായി സർക്കാർ ഉയർത്തുന്നത് ഡെപ്യൂട്ടി-ജോയിന്റ്-അഡീഷനൽ-സ്പെഷൽ സെക്രട്ടറി പദവികൾ അനാവശ്യമെന്ന ചർച്ച; ഭരണ സിരാ കേന്ദ്രത്തിൽ അണ്ടർ സെക്രട്ടറി പിടിമുറുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയലുകളിൽ തീരുമാനം എടുക്കുന്നതു വേഗത്തിലാക്കാൻ ഉന്നതതലത്തിൽ രണ്ടു തട്ടിൽ മാത്രം പരിശോധന മതിയെന്ന ശുപാർശയ്ക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകുമ്പോൾ പണി കുറയുന്നത് നിരവധി ഉദ്യോഗസ്ഥർക്ക്. അണ്ടർ സെക്രട്ടറിയെ താരമാക്കുന്നതാണ് പുതിയ തീരുമാനം. അണ്ടർ സെക്രട്ടറി മുതൽ അഡീഷനൽ സെക്രട്ടറി വരെയുള്ള ഓഫിസർമാരുടെ ഫയൽ പരിശോധനാ തലങ്ങൾ രണ്ടാക്കി ചുരുക്കുന്നതാണ് ഇതിന് കാരണം.

സെക്രട്ടറി, മന്ത്രി, മുഖ്യമന്ത്രി തലങ്ങളിൽ തീരുമാനം എടുക്കേണ്ട ഫയലുകൾ സംബന്ധിച്ചും രൂപമായി. സെക്രട്ടറിമാർക്കു നൽകേണ്ട ഫയലുകൾ അണ്ടർ സെക്രട്ടറി പരിശോധിച്ച ശേഷം നേരിട്ടു സെക്രട്ടറിമാർക്ക് എത്തിക്കാം. പൊതുഭരണം ഒഴികെയുള്ള വകുപ്പുകളിൽ അണ്ടർ സെക്രട്ടറി കണ്ട ഫയൽ ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, സ്പെഷൽ സെക്രട്ടറി എന്നിവരുടെ പരിശോധനകൾക്കു ശേഷമാണു സെക്രട്ടറിക്ക് എത്തുന്നത്. അതായത് ഈ ഫയൽ നീക്കത്തിൽ മറ്റ് ഉദ്യോഗസ്ഥർക്ക് ഇനി പണയില്ല. ഇതോടെ തസ്തികകൾ വെട്ടിച്ചുരുക്കേണ്ട സാഹചര്യവും ഉണ്ടാകും.

ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, സ്പെഷൽ സെക്രട്ടറി എന്നീ നാലു തസ്തികകളുടെ ആവശ്യം ഇല്ലെന്ന് സർക്കാർ പ്രഖ്യാപിക്കുകയാണ് ഫലത്തിൽ. ഇതുകൊണ്ട് കൂടിയാണ് സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ സംഘടനകൾ എതിർപ്പുമായി എത്തുന്നത്. കെ എസ് എസ് നടപ്പാക്കിയതോടെ തന്നെ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പ്രസക്തി കുറയുമെന്ന വാദം ചർച്ചയായിരുന്നു. ഫയൽ നീക്കത്തിന്റെ വേഗതയുടെ മറവിൽ ഉയർന്ന തസ്തികയുടെ ആവശ്യകത പോലും ചോദ്യം ചെയ്യുകായണ് സർക്കാർ.

മന്ത്രിമാർക്കു വിടുന്ന ഫയലുകൾ അണ്ടർ സെക്രട്ടറി കണ്ട ശേഷം ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി എന്നിവരിൽ ഒരാളുടെ പരിശോധന മാത്രം മതിയെന്നാണു നിർദ്ദേശം. ഈ മൂന്നു തസ്തികയിൽ ഉള്ളവരിൽ ഒരാൾ കണ്ട ശേഷം ഫയൽ മന്ത്രിക്കു വിടും. അതായത് മന്ത്രിമാർക്ക് അയയ്‌ക്കേണ്ട ഫയലുകൾ അണ്ടർ സെക്രട്ടറിക്ക് മുകളിൽ സർക്കാരിന് താൽപ്പര്യമുള്ള ഒരാളുടെ കൈയിൽ കൊടുത്താൽ മതിയാകും. അതായത് മന്ത്രിമാർ എടുക്കുന്ന തീരുമാനങ്ങളെ എതിർക്കാൻ ആരും ഫയലിൽ കുറിപ്പുകൾ ഇടുന്നില്ലെന്ന് ഉറപ്പിക്കാനാകും.

ഭരണപരിഷ്‌കാര കമ്മിഷൻ ശുപാർശയുടെയും തുടർന്നുള്ള ചർച്ചകളുടെയും അടിസ്ഥാനത്തിലാണു ഫയൽ നീക്കത്തിനുള്ള തട്ടുകൾ നിജപ്പെടുത്തിയത്. നയ തീരുമാനം, ഒന്നിലേറെപ്പേരെ ബാധിക്കുന്ന പരാതി, നയപ്രാധാന്യമുള്ള വ്യക്തിപരമായ പരാതി, സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതും സങ്കീർണ നിയമപ്രശ്നങ്ങൾ ഉള്ളതുമായ വിഷയങ്ങൾ എന്നിവ ഡപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കു വിശദമായി പരിശോധിക്കും. അതായത് ഒറ്റയാളെ മാത്രം ബാധിക്കുന്ന തീരുമാനം അണ്ടർ സെക്രട്ടറി എഴുതുന്ന കുറിപ്പിൽ തീരുമാനമാകും.

ഫയൽ പരിശോധനയ്ക്ക് ഓരോ വകുപ്പിലെയും രണ്ടു തട്ടുകൾ എങ്ങനെ വേണമെന്നു വകുപ്പു സെക്രട്ടറിമാർ, മന്ത്രിമാരുമായി ആലോചിച്ച് ഉത്തരവ് ഇറക്കും. പല തട്ടുകളിൽ പരിശോധിച്ചു കുറിപ്പ് എഴുതുന്നതു മൂലം ഫയൽ നീക്കം മന്ദഗതിയിലാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനൊപ്പം സർക്കാരിന്റെ പല നീക്കങ്ങളേയും ഈ ഫയലിലെ കുറിപ്പെഴുത്ത് ബാധിച്ചിരുന്നു.

ഇനി മുതൽ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തേണ്ട ഫയലുകൾക്കും സെക്രട്ടേറിയറ്റിലെ ഉന്നതതലത്തിൽ രണ്ടു തട്ടിലുള്ള പരിശോധന മാത്രമേ ഉണ്ടാകൂ. അണ്ടർ സെക്രട്ടറി പരിശോധിക്കുന്ന ഫയലുകൾ അഡീഷനൽ സെക്രട്ടറി കൂടി നോക്കിയ ശേഷം വകുപ്പു സെക്രട്ടറിക്കു കൈമാറും. മന്ത്രിസഭ പരിഗണിക്കുന്ന ഓർഡിനൻസുകൾ, പ്രധാനപ്പെട്ട നിയമനങ്ങളുടെ ഫയലുകൾ, ജയിൽ മോചിതരാകുന്ന തടവുകാരുടെ വിശദാംശങ്ങൾ തുടങ്ങിയവ ഗവർണർക്ക് അയക്കണം. ഈ നടപടിക്രമത്തിൽ വലിയ മാറ്റത്തിനു സാധ്യതയില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP