Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുറത്താക്കിയിട്ടും ഇമ്രാനെ വെറുതെ വിടാതെ ഷെരീഫിന്റെ മകൾ; പാക് സൈന്യത്തെ കൂട്ടുപിടിച്ചുള്ള അട്ടിമറിക്കും ഇമ്രാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ; അച്ഛൻ ഉടൻ മടങ്ങിയെത്തുമെന്നും സൂചന നൽകി പ്രസ്താവനകൾ; പാക് ഭരണത്തിൽ കൂടുതൽ പിടിമുറുക്കും; പാക്കിസ്ഥാന്റെ ഭാവി നേതാവായി മറിയം നവാസ്

പുറത്താക്കിയിട്ടും ഇമ്രാനെ വെറുതെ വിടാതെ ഷെരീഫിന്റെ മകൾ; പാക് സൈന്യത്തെ കൂട്ടുപിടിച്ചുള്ള അട്ടിമറിക്കും ഇമ്രാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ; അച്ഛൻ ഉടൻ മടങ്ങിയെത്തുമെന്നും സൂചന നൽകി പ്രസ്താവനകൾ; പാക് ഭരണത്തിൽ കൂടുതൽ പിടിമുറുക്കും; പാക്കിസ്ഥാന്റെ ഭാവി നേതാവായി മറിയം നവാസ്

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: പാക്കിസ്ഥാനിൽ സൈന്യത്തിന്റെ പിന്തുണയോടെ ഭരണം തുടരാൻ ഇമ്രാൻ ഖാൻ ആവുന്നതെല്ലാം ചെയ്തുവെന്ന് സൂചന. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തുടരാൻ അവസാന നിമിഷം വരെ ഇമ്രാൻ ഖാൻ ശ്രമിച്ചിരുന്നതായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പാക്കിസ്ഥാൻ മുസ്ലിം ലീഗ്‌നവാസ് (പിഎംഎൽ എൻ) വൈസ് പ്രസിഡന്റുമായ മറിയം നവാസ് വെളിപ്പെടുത്തുന്നു. സൈന്യം ഇമ്രാനെ കൈവിട്ടുവെന്നും വെളിപ്പെടുത്തൽ എത്തുന്നു. ഭരണത്തിൽ പിഎംഎൽ എന്നിന്റെ ഭാവി മുഖമാകും മറിയം നവാസ്. ഇപ്പോൾ നവാസ് ഷെരീഫിന്റെ സഹോദരനാണ് പാക് പ്രധാനമന്ത്രി.

തന്റെ സർക്കാരിനെ രക്ഷിക്കണമെന്നു സൈനിക നേതൃത്വത്തോട് ഇമ്രാൻ ഖാൻ പ്രതിസന്ധി ഘട്ടത്തിൽ യാചിച്ചിരുന്നു. അദ്ദേഹം വളരെ നിരാശനായിരുന്നു. തനിക്കെതിരെ അവിശ്വാസ പ്രമേയം വന്ന പശ്ചാത്തലത്തിൽ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ സഹായം തേടിയിരുന്നതായും മറിയം നവാസ് പറഞ്ഞു. രാഷ്ട്രീയത്തിൽ മറിയം കൂടുതൽ സജീവമാകും. ഇതിന്റെ സൂചനകളാണ് ഈ പ്രസ്താവനകൾക്ക് പിന്നിൽ. സൈന്യത്തിന്റെ പിന്തുണയോടെ പാക്കിസ്ഥാനിൽ പിടിമുറുക്കാനാണ് മറിയത്തിന്റെ പദ്ധതി. ഭാവി നേതാവായി മാറാനുള്ള കരുത്ത് ഇവർക്കുണ്ടെന്നാണ് വിലയിരുത്തൽ.

പാക്കിസ്ഥാനിൽനിന്ന് സ്ഥാനഭ്രഷ്ടനായ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തേക്ക് മടങ്ങിവരുന്നുവെന്ന സൂചനകളും മറിയം നവാസ് നൽകി. 2017ൽ പനാമ പേപ്പർ കേസിൽ സുപ്രീം കോടതി ഓഫിസ് പ്രധാനമന്ത്രി പദത്തിൽനിന്ന് ഷെരീഫിനെ നീക്കം ചെയ്തു ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്ന് 72-കാരനായ ഷെരീഫിനെതിരെ നിരവധി അഴിമതി കേസുകൾ ഇമ്രാൻ ഖാൻ സർക്കാർ ഉയർത്തിയിരുന്നു. വിദേശത്ത് ചികിത്സാനുമതി നടത്താൻ ലാഹോർ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് 2019ലാണ് ഷെരീഫ് ലണ്ടനിൽ പോയത്.

പാക്കിസ്ഥാനിൽ നാലാഴ്ചയ്ക്കം തിരിച്ചെത്തുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയ ഷെരീഫ് പിന്നിട് തിരികെയെത്തിയില്ല. നിലവിലെ സാഹചര്യത്തിൽ വൈകാതെ ഷെരീഫ് തിരികെയെത്തുമെന്നാണ് സൂചനകൾ. അറസ്റ്റ് ഭയന്നായിരുന്നു മുങ്ങൽ. സഹോദരൻ അധികാരത്തിൽ എത്തിയ സാഹചര്യത്തിൽ നവാസ് ഷെരീഫ് മടങ്ങിയെത്തുമെന്നാണ് സൂചന.

ചൊവ്വാഴ്ച രാത്രി ലാഹോറിൽ നടന്ന വർക്കേഴ്സ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മറിയം നവാസ് വെളിപ്പെടുത്തലുകൾ നടത്തിയത്. എന്നാൽ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇടപെടാനാകില്ലെന്നും നിഷ്പക്ഷമായ സമീപനമാകും സ്വീകരിക്കുന്നതെന്നും സൈന്യം നിലപാട് എടുത്തു. പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയെ പരോക്ഷമായി കുറ്റപ്പെടുത്തി അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ ഇമ്രാൻ ഖാൻ രംഗത്തെത്തുകയും ചെയ്തു.

വ്യവസ്ഥിതി'യിലെ ചില ഘടകങ്ങളാണ് തന്നെ പുറത്താക്കിയതിനു പിന്നിലെന്ന് ആരോപിച്ച ഇമ്രാൻ, ഒരാൾ ചെയ്ത തെറ്റിന്റെ പേരിൽ മുഴുവൻ സ്ഥാപനവും തകരാറിലാണെന്നു പറയുന്നതു ശരിയല്ലെന്നും വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിടുന്നത് തടയാൻ ഇമ്രാൻ ഖാനും കൂട്ടരും നിരന്തരം ശ്രമിച്ചെന്നും മറിയം നവാസ് കുറ്റപ്പെടുത്തി. ഭരണഘടനയെയും ജനാധിപത്യത്തെയും ചവിട്ടിമെതിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്നും മറിയം നവാസ് പറഞ്ഞു.

2018 ൽ സൈന്യത്തിന്റെ ആശീർവാദത്തോടെ അധികാരത്തിലെത്തിയ ഇമ്രാൻ കഴിഞ്ഞവർഷം മുതലാണ് സൈന്യവുമായി അകന്നത്. അധികാരത്തിൽ പിടിച്ചുനിൽക്കാനുള്ള അവസാനശ്രമമായി ജനറൽ ഖമർ ജാവേദ് ബജ്വയെ നീക്കി പുതിയ സേനാമേധാവിയെ നിയമിക്കാനും ഇമ്രാൻ ശ്രമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP