Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിച്ചാൽ രാത്രി ഉറക്കം മുടക്കരുതേ; ആറുമണിക്കൂർ എങ്കിലും രാത്രി ഉറങ്ങാത്ത കോവിഡ് രോഗികൾക്ക് മാനസിക പ്രശ്നങ്ങളെന്ന് പഠന റിപ്പോർട്ട്; ഉറക്കം കളഞ്ഞ് കോവിഡിനെ പേടിച്ചാൽ എല്ലാം കൈവിട്ടുപോകും

കോവിഡ് ബാധിച്ചാൽ രാത്രി ഉറക്കം മുടക്കരുതേ; ആറുമണിക്കൂർ എങ്കിലും രാത്രി ഉറങ്ങാത്ത കോവിഡ് രോഗികൾക്ക് മാനസിക പ്രശ്നങ്ങളെന്ന് പഠന റിപ്പോർട്ട്; ഉറക്കം കളഞ്ഞ് കോവിഡിനെ പേടിച്ചാൽ എല്ലാം കൈവിട്ടുപോകും

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് ബാധയുള്ളപ്പോൾ മതിയായ രീതിയിൽ ഉറങ്ങാത്തവർക്ക് വിഷാദരോഗം, ഉത്ക്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ചില പഠന റിപ്പോർട്ടുകൾ പറയുന്നു. ഹാവാർഡ് യൂണീവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഇത് തെളിഞ്ഞത്. കോവിഡ് ബാധിച്ച സമയത്ത് കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങാത്തവരിൽ, സാധാരണ ഉറക്കം ലഭിച്ചവരേക്കാൾ മേൽപറഞ്ഞ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 75 ശതമാനം അധികമാണെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.

ഒരാളുടെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഉറക്കത്തിനുള്ള പ്രാധാന്യം കൂടി ഈ റിപ്പോർട്ട് അടിവരയിട്ട് പറയുന്നു. ഔദ്യോഗിക മാനദണ്ഡമനുസരിച്ച് പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഓരോ രാത്രിയിലും ഏഴു മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. ഉറക്കം കുറഞ്ഞാൽ അത് നിങ്ങളുടെ ചിന്താശേഷിയേയും അതുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള കഴിവിനേയും പ്രതികൂലമായി ബാധിക്കും. പഠനത്തിന്റെ ഭാഗമായി നടത്തിയ സർവ്വേയിൽ കണ്ടത് മൂന്നിലൊന്ന് അമേരിക്കക്കാർക്ക് രാത്രി സമയം ആവശ്യത്തിനുള്ള ഉറക്കം ലഭിക്കുന്നില്ല എന്നാണ്.

സാധാരണയായി തൊഴിലിടങ്ങളിലേയും കുടുംബ ജീവിതത്തിലേയും സമ്മർദ്ദങ്ങളയിരിക്കും ഉറക്കം കെടുത്തുക. രാത്രി വൈകിയും ടി വി കാണുക, മൊബൈൽ കാണുക തുടങ്ങി നാം തന്നെ വികസിപ്പിച്ചെടുത്ത ചില സ്വഭാവങ്ങളും ഉറക്കം കെടുത്തിയേക്കാം. ദൈനം ദിന ജീവിത ചര്യകളിൽ മാറ്റം വരുത്തിയും അതുപോലെ കിടപ്പുമുറിക്കുള്ളിൽ ശാന്തത ഉറപ്പു വരുത്തിയും മെച്ചപ്പെട്ട ഉറക്കം ലഭിക്കാൻ ശ്രമിക്കണം എന്നു തന്നെയാണ് ഡോക്ടർമാരും ഉപദേശിക്കുന്നത്.

2020 ജനുവരി മുതൽ ജൂലായ് വരെ 5,000 പേരെ നിരീക്ഷിച്ചുകൊണ്ടായിരുന്നു പഠനം നടത്തിയത്. ഇതിന്റെ ഫലം സ്ലീപ് ഹെൽത്ത് ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ പങ്കെടുത്തവർ എല്ലാവരും തന്നെ പ്രതിവർഷം 1 ലക്ഷം ഡോളറിനു മേൽ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. പുരുഷന്മാരായിരുന്നു സർവ്വേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും.

ദൈനംദിന ചര്യകളും അതോടൊപ്പം ഉറക്കത്തിന്റെ രീതിയും മനസ്സിലാക്കുവാൻ കൈത്തണ്ടയിൽ ഘടിപ്പിക്കുന്ന വൂപ്പ് എന്ന ഉപകരണത്തിന്റെ സഹായത്തോടെയായിരുന്നു ശാസ്ത്രജ്ഞർ ഇവർ നിരീക്ഷിച്ചത്. പിന്നീട് അവർക്ക് എന്തെങ്കിലും വിധത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്നറിയുവാൻ ഒരു ചോദ്യാവലി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP