Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറ്റസ് ടൈം ടു ബ്ലോ ദ ഫൈനൽ വിസിൽ; ആകാംഷയും നിഗൂഡതയും നിറച്ച് 'ട്വൽത്ത് മാൻ' ടീസർ; മോഹൻലാൽ- ജീത്തു കൂട്ടുകെട്ട് ചിത്രം ഉടനെത്തും

ഇറ്റസ് ടൈം ടു ബ്ലോ ദ ഫൈനൽ വിസിൽ; ആകാംഷയും നിഗൂഡതയും നിറച്ച് 'ട്വൽത്ത് മാൻ' ടീസർ; മോഹൻലാൽ- ജീത്തു കൂട്ടുകെട്ട് ചിത്രം ഉടനെത്തും

മറുനാടൻ മലയാളി ബ്യൂറോ

'ദൃശ്യം രണ്ടി'ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വൽത്ത് മാൻ. കെ ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ട്വൽത്ത്മാൻ എത്തുക. ഒരു ത്രില്ലർ ചിത്രം തന്നെയാകും ട്വൽത്ത് മാനും. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏറെ നിഗൂഢതകളും സംസശയങ്ങളും ജനിപ്പിച്ചു കൊണ്ടാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, ഡയറക്ട് ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ട്വൽത്ത് മാൻ ചിത്രം വൈകാതെ എത്തുമെന്ന് മോഹൻലാൽ തന്നെയാണ് അറിയിച്ചത്. എന്നാണ് റിലീസ് തിയ്യതി എന്ന് പ്രഖ്യാപിച്ചിട്ടില്ല.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹൻലാൽ ചിത്രത്തിൽ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ശ്വാസമടക്കി കാണേണ്ട ത്രില്ലർ ചിത്രമായിട്ടു തന്നെയാണ് ട്വൽത്ത് മാനെയും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാർ, ശിവദ നായർ തുടങ്ങി ഒട്ടേറെ താരങ്ങൾ ട്വൽത്ത് മാനിൽ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP