Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം; രാഷ്ട്രീയ നിലപാടിൽ സിപിഎം വെള്ളം ചേർത്തിട്ടില്ലെന്ന് വിജയരാഘവൻ

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം; രാഷ്ട്രീയ നിലപാടിൽ സിപിഎം വെള്ളം ചേർത്തിട്ടില്ലെന്ന് വിജയരാഘവൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തിൽ പ്രതികരണവുമായി സിപിഎം പിബി അംഗം എ വിജയരാഘവൻ. സിപിഎം രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർത്തിട്ടില്ലെന്ന് അദ്ദേഹം വിവാദത്തോട് പ്രതികരിച്ചു. രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ തുടരും. കേരളത്തിലെ ഇടതുപക്ഷ സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സർക്കാരാണ്. ഇത്തരം നിലപാടുകൾ ഇല്ലാത്ത സംഘമാണ് കേരളത്തിലെ പ്രതിപക്ഷം. കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അവരാണ് സിപിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

കോൺഗ്രസിന്റെ ഭീകരമായ തകർച്ചയ്ക്ക് സാക്ഷിയായ നേതാവാണ് എകെ ആന്റണിയെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രശാന്ത് കിഷോറിനെ സംബന്ധിച്ചുള്ള തർക്കം പോലും കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയുടെ ഉദാഹരണമാണ്. ബിജെപിയെ പ്രതിരോധിക്കാനുള്ള ശക്തി കോൺഗ്രസാണെന്ന് അനുഭവം തെളിയിക്കുന്നില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. ആന്റണി ഇത്രനാളും ഡൽഹിയിൽ കഴിഞ്ഞ് കേരളത്തിലേക്ക് തിരിച്ചു പോകുമ്പോൾ, കോൺഗ്രസ് എവിടെ എത്തി നിൽക്കുന്നുവെന്ന് പരിശോധനക്ക് വിധേയമകേണ്ടതാണെന്നും വിജയരാഘവൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP