Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം ഇന്ധന നികുതി കൂട്ടിയിട്ട് ആറ് വർഷം; പ്രധാനമന്ത്രിയുടേത് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവന; കേന്ദ്രം സെസും സർചാർജും കുറയ്ക്കണമെന്ന് കെ എൻ ബാലഗോപാൽ

കേരളം ഇന്ധന നികുതി കൂട്ടിയിട്ട് ആറ് വർഷം; പ്രധാനമന്ത്രിയുടേത് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവന; കേന്ദ്രം സെസും സർചാർജും കുറയ്ക്കണമെന്ന് കെ എൻ ബാലഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം കഴിഞ്ഞ ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ നടത്തുന്നത് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണെന്നും സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ.

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും തെറ്റിദ്ധരണയുണ്ടാക്കുന്ന പ്രസ്താവനയാണ്. കേന്ദ്രം ഇന്ധന നികുതി കൂട്ടിക്കൊണ്ടേ ഇരിക്കുകയാണ്. ഇന്ധന വിലയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സർചാർജും സെസും നിർത്തലാക്കണം.

എന്നാൽ സംസ്ഥാനങ്ങൾ ഇന്ധന വില കുറയ്ക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രം സ്വീകരിക്കുന്നത് ഫെഡറിലസത്തെ തകർക്കുന്ന നിലപാടാണെന്നും കെഎൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ തിരിച്ചടിച്ചു.

കേന്ദ്രത്തിന് പിരിക്കാൻ അവകാശമില്ലാത്ത സ്ഥലത്ത് നിന്ന് പോലും നികുതി പിരിക്കുന്ന സ്ഥിതിയാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രധാനമന്ത്രി ഇന്ധന വിലയുടെ പേരിൽ വിമർശിച്ചതെന്നും കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.

കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്. ഈ സംസ്ഥാനങ്ങൾ നികുതി കുറച്ചാൽ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിച്ചേനെയെന്നും മോദി പറഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

കേന്ദ്രസർക്കാർ കഴിഞ്ഞ നവംബറിൽ ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. എന്നാൽ മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, തെലങ്കാന, ആന്ധ്രപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ വാറ്റ് നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ല. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്. രാജ്യതാൽപ്പര്യം മുൻനിർത്തി നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP