Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബസ് സ്റ്റോപ്പിൽ വച്ചുണ്ടായ വാക്കുതർക്കം കൈയാങ്കളിയായി; കോളജ് വിദ്യാർത്ഥിനികൾ തമ്മിൽ കൂട്ടത്തല്ല്

ബസ് സ്റ്റോപ്പിൽ വച്ചുണ്ടായ വാക്കുതർക്കം കൈയാങ്കളിയായി; കോളജ് വിദ്യാർത്ഥിനികൾ തമ്മിൽ കൂട്ടത്തല്ല്

ന്യൂസ് ഡെസ്‌ക്‌

 ചെന്നൈ: ബസ് സ്റ്റോപ്പിൽ കോളജ് വിദ്യാർത്ഥിനികൾ തമ്മിലുണ്ടായ വാക്കുതർക്കം കലാശിച്ചത് കൈയാങ്കളിയിൽ. ഇന്നലെ ചെന്നൈയിലാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വടക്കൻ ചെന്നൈയിൽ ന്യൂ വാഷർമൻപേട്ട് ബസ് സ്റ്റോപ്പിൽ വച്ചാണ് സംഭവുണ്ടായത്. നിരവധി കോളജ് വിദ്യാർത്ഥികൾ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. അതിനിടെയാണ് രണ്ട് വിദ്യാർത്ഥിനികൾ തമ്മിൽ തമ്മിൽത്തല്ലിയത്. പിന്നാലെയാണ് കൂട്ടത്തല്ല് അരങ്ങേറിയത്.

വിദ്യാർത്ഥിനികൾ പരസ്പരം അടിക്കുന്നതും നിലത്ത് വീണു പോരടിക്കുന്നതും വീഡിയോയിൽ ഉണ്ട്. ചുറ്റുമുള്ള വിദ്യാർത്ഥിനികൾ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും ചിലർ നിലത്തുവീണ് കിടക്കുന്ന വിദ്യാർത്ഥിനിയെ തല്ലുന്നതുമൊക്കെ വീഡിയോയിൽ കാണാം.

കൂട്ടത്തല്ല് കണ്ട് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. തല്ലുണ്ടാക്കിയ വിദ്യാർത്ഥിനികളെ വിളിച്ച് ഉപദേശം നൽകിയ പൊലീസ് മുന്നറിയിപ്പും നൽകിയാണ് വിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP