Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിസ്ഥാന വികസന രംഗത്ത് വലിയ പുരോഗതി; ഗുജറാത്ത് മോഡൽ പത്ത് വർഷംമുമ്പ് പറഞ്ഞകാര്യം; പിണറായിയെ അഭിനന്ദിക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി

അടിസ്ഥാന വികസന രംഗത്ത് വലിയ പുരോഗതി; ഗുജറാത്ത് മോഡൽ പത്ത് വർഷംമുമ്പ് പറഞ്ഞകാര്യം; പിണറായിയെ അഭിനന്ദിക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുജറാത്ത് മോഡൽ പഠിക്കാനുള്ള കേരള സംഘത്തിന്റെ ഗുജറാത്ത് സന്ദർശനം മാതൃകാപരമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. അടിസ്ഥാന വികസന രംഗത്ത് വലിയ പുരോഗതി ഗുജറാത്തിൽ ഉണ്ടായിട്ടുണ്ട്. പത്ത് വർഷം മുമ്പ് താൻ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഗുജറാത്ത് മോഡൽ പഠിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും ഇത്തരമൊരു തീരുമാനമെടുത്തതിൽ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോടുചേർത്തുപിടിച്ച് അഭിനന്ദിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.മുമ്പ് ഗുജറാത്ത് മോഡൽ എന്നു പറഞ്ഞതിന്റെ പേരിലായിരുന്നു സിപിഎം അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.

അതേസമയം, വികസനത്തിന് ഗുജറാത്ത് മോഡൽ മാതൃകയല്ലെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സംസ്ഥാന സർക്കാർ ഗുജറാത്ത് മോഡൽ പഠിക്കേണ്ട ആവശ്യമില്ല. കേരള മോഡൽ ഫലപ്രദമായി എന്തുകൊണ്ട് നടക്കുന്നില്ലെന്ന് പരിശോധിച്ച് നടപടിയെടുക്കാൻ സർക്കാർ തയ്യാറായാൽ ഇവിടെ കാര്യങ്ങളെല്ലാം കൃത്യമായി നടക്കുമെന്നുംം ഉമ്മൻ ചാണ്ടി പറഞ്ഞു.

ഗുജറാത്തിൽ ഇ-ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സംവിധാനത്തിന്റെ നടത്തിപ്പ് പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേരള സംഘമാണ് ഗുജറാത്തിലേക്ക് പോകുന്നത്. അഹമ്മദാബാദിലെത്തുന്ന ചീഫ് സെക്രട്ടറി വി.പി. ജോയിയും സംഘവും നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP