Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവരാവകാശ മറുപടി സമയത്തിന് നൽകിയില്ല; പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വേറിട്ട ശിക്ഷ നൽകി വിവരാവകാശ കമ്മീഷൻ; 250 വിദ്യാർത്ഥികൾക്ക് സൗജന്യഭക്ഷണം നൽകാൻ വില്ലേജ് ഓഫീസറോട് ഉത്തരവ്

വിവരാവകാശ മറുപടി സമയത്തിന് നൽകിയില്ല; പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വേറിട്ട ശിക്ഷ നൽകി വിവരാവകാശ കമ്മീഷൻ; 250 വിദ്യാർത്ഥികൾക്ക് സൗജന്യഭക്ഷണം നൽകാൻ വില്ലേജ് ഓഫീസറോട് ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: വിവരാവകാശ അപേക്ഷയിൽ യഥാസമയം മറുപടി നൽകാത്തതിന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് പ്രതീകാത്മക ശിക്ഷവിധിച്ച് വിവരാവകാശ കമ്മീഷൻ. ഉത്തർപ്രദേശ് വിവരാവകാശ കമ്മീഷനാണ് വേറിട്ട ശിക്ഷാരീതി നടപ്പാക്കിയത്. 250 വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകനാണ് വിവരാവകാശ കമ്മീഷൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് ആവശ്യപ്പെട്ടത്.

വിവരാവകാശ പ്രവർത്തകനായ ഭൂപേന്ദ്രകുമാർ പാണ്ഡെ 2016ൽ ഗസ്സിപൂർ ജില്ലയിലെ നൂന്റ ഗ്രാമത്തിലെ വിവകസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇതിന് 30 ദിവസത്തിനുള്ളിൽ മറുപടി നൽകാൻ വില്ലേജ് ഓഫീസറും വില്ലേജിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുമായ ചന്ദ്രികാപ്രസാദ് തയ്യാറിയില്ല. ഇതേതുടർന്നാണ് വിവരാവകാശ കമ്മീഷണർ അജയ് കുമാർ ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളിലെ 250 വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകാൻ നിർദ്ദേശിച്ചത്.

ഭക്ഷണച്ചെലവ് 25000 രൂപയിൽ കവിയരുതെന്നും ഭക്ഷണം നൽകുന്നതിന്റെ വീഡിയോ നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സാധാരണ രീതിയിൽ വിവരാവകാശ അപേക്ഷയിൽ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിയമം. ഇത്തരത്തിൽ കാലതാമസം വരുത്തുന്നവരിൽ നിന്ന് 25,000 രൂപ പിഴചുമത്താറുണ്ടെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. എന്നാൽ ചന്ദ്രിക പ്രസാദ് മറുപടി മന: പൂർവം വൈകിച്ചിട്ടില്ലെന്നും ഈ സംഭവത്തിൽ യഥാർഥ കുറ്റവാളി മുൻവില്ലേജ് ഓഫീറാണെന്നും ഇത് പ്രതീകാത്മക ശിക്ഷയാണെന്നും കമ്മീഷണർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP