Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരളം; ചീഫ് സെക്രട്ടറി ഇന്ന് ഗുജറാത്തിലേക്ക് തിരിക്കും; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച്ച നടത്തുന്നത് വൻകിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് നടപ്പാക്കിയ ഡാഷ്‌ബോർഡ് സിസ്റ്റം പഠിക്കാൻ; പുതിയ നിർദ്ദേശം ഉയർന്നത് മോദിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ

ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരളം; ചീഫ് സെക്രട്ടറി ഇന്ന് ഗുജറാത്തിലേക്ക് തിരിക്കും; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച്ച നടത്തുന്നത് വൻകിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് നടപ്പാക്കിയ ഡാഷ്‌ബോർഡ് സിസ്റ്റം പഠിക്കാൻ; പുതിയ നിർദ്ദേശം ഉയർന്നത് മോദിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരളം. ചീഫ് സെക്രട്ടറി വി പി ജോയ്
ഇന്ന് ഗുജറാത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വൻകിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് നടപ്പാക്കിയ ഡാഷ്‌ബോർഡ് സിസ്റ്റമാണ് പഠിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച്ചയിലാണ് ഡാഷ് ബോർഡിനെ കുറിച്ചുള്ള നിർദ്ദേശം ഉയർന്നത്.

ഡാഷ് ബോർഡ് സിസ്റ്റം അടിയന്തിരമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിക്ക് നിർദ്ദേശം നൽകിയിരിക്കയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു മുതൽ 3 ദിവസത്തേക്ക് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും സ്റ്റാഫ് ഓഫിസർ ഉമേഷ് ഐ എ എസും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാൻ ഗുജറാത്തിലെത്തും. ഗുജറാത്ത് സർക്കാരിന്റെ പദ്ധതി നടത്തിപ്പും സർക്കാർ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതി മനസിലാക്കി കേരളത്തിലും നടപ്പാക്കാനാണ് ഈ പഠനത്തിലൂടെ ഉദ്ദേശിക്കുന്നത്.

വിവിധ സർക്കാർ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി.
ശക്തമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുകയും 'സിഎം ഡാഷ്ബോർഡ് വഴി സംസ്ഥാന സർക്കാർ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വൻ നേട്ടമാണ് ഗുജറാത്ത് സർക്കാർ കൈവരിച്ചത്. സുസ്ഥിര വികസനത്തിന് ആവശ്യമായ സാധാരണക്കാരുടെ പരാതികൾ തീർപ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്.

ജനങ്ങളുടെ ക്ഷേമ സേവനങ്ങളുടെ ഗുണനിലവാരത്തിൽ വളരെയധികം പുരോഗതിയാണ് ഈ പദ്ധതിയിലൂടെ ഉണ്ടായിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം. ഇത് പെൻഡൻസി ലെവൽ കുറയ്ക്കാൻ സഹായിച്ചു. സർക്കാരിന്റെ അടിതട്ട് മുതൽ എല്ലാം കാര്യങ്ങളും മുഖ്യമന്ത്രിയുടെ വിരൽ തുമ്പിലെത്തുന്ന ഈ പദ്ധതിയെ കുറിച്ച് അറിയാൻ അമിത് ഷാ ഉൾപ്പെടെയുള്ള പ്രഗത്ഭർ ഗുജറാത്ത് സന്ദർശിച്ചിരുന്നു.

സ്റ്റാർ റേറ്റിങ് വിവിധ വകുപ്പുകൾക്കിടയിൽ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കും. സുസ്ഥിര വികസനത്തിനും നല്ല ഭരണത്തിനും ആവശ്യമായ കമാൻഡ്, കൺട്രോൾ, കംപ്യൂട്ടർ, കമ്മ്യൂണിക്കേഷൻ, കോംബാറ്റ് - ഇത് 5ഇകൾ വഴി സർക്കാർ വകുപ്പുകളുടെ പ്രകടനത്തിന്റെ ട്രാക്ക് സൂക്ഷിക്കുന്ന രീതിയാണ് അവലംബിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ മുറിയിൽ വീഡിയോ സ്‌ക്രീനുകളുടെ വലിയ ഭിത്തി അടങ്ങുന്ന മുറിയിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

നേരത്തെ ബിജെപി സർക്കാർ പിന്തുടരുന്ന നവ ലിബറൽ നയത്തിനു ബദലായ കേരള സർക്കാരിന്റെ നയം ദേശീയതലത്തിൽ ഉയർത്തിക്കാട്ടാൻ സിപിഎം തയ്യാറെടുത്തിരുന്നു. കേരള മോഡലാണ് മാതൃകയെന്ന് പറയുമ്പോൾ തന്നെയാണ് ഗുജറാത്ത് മാതൃക കേരളം പഠിക്കുന്നതെന്നും ശ്രദ്ദേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP