Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടിയെന്ന വീടിനു മുകളിൽ ചാഞ്ഞ പൊന്നു കായ്ക്കുന്ന മരങ്ങളാണ് അർജുനും ആകാശുമെല്ലാം; നേതാക്കളുടെ തലയ്ക്കു മുകളിൽ ഇവരുടെ ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞാൽ പിന്നെ അതിന് ന്യായീകരണ ക്യാപ്‌സൂൾ ഒരുക്കുക ഏറെ പ്രയാസകരം; മനു തോമസ് കാരണഭൂതനാകുമോ? ചെന്താരകം ത്രിശങ്കുവിൽ

പാർട്ടിയെന്ന വീടിനു മുകളിൽ ചാഞ്ഞ പൊന്നു കായ്ക്കുന്ന മരങ്ങളാണ് അർജുനും ആകാശുമെല്ലാം; നേതാക്കളുടെ തലയ്ക്കു മുകളിൽ ഇവരുടെ ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞാൽ പിന്നെ അതിന് ന്യായീകരണ ക്യാപ്‌സൂൾ ഒരുക്കുക ഏറെ പ്രയാസകരം; മനു തോമസ് കാരണഭൂതനാകുമോ? ചെന്താരകം ത്രിശങ്കുവിൽ

അനീഷ് കുമാർ

കണ്ണൂർ: ചെറിയൊരു ഇടവേളയ്ക്കു ശേഷം അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്ഐയുമായി ഏറ്റുമുട്ടൽ തുടങ്ങിയതോടെ ത്രിശങ്കുവിലായത് കണ്ണൂരിലെ ചെന്താരകമായ പി.ജയരാജൻ . കണ്ണൂരിലെ പാർട്ടി അണികളുടെ ചെഗുവേരയായ പി.ജയരാജനെ അതിരറ്റ് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് ഈ സൈബർ സഖാക്കൾ.

ഇതിനെക്കാൾ കടുത്ത പി.ജെ ആരാധകനായ അമ്പാടിമുക്ക് സഖാവ് എൻ. ധീരജ് കുമാറിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപിൽ ജയരാജന് മത്സരിക്കാൻ സീറ്റു നിഷേധിച്ചതിന്റെ പേരിൽ മണിക്കൂറുകൾ കൊണ്ടു പള്ളിക്കുന്ന് ബ്രാഞ്ചിൽ നിന്നും പുറത്താക്കിയ സിപിഎമ്മിന് വെറും അനുഭാവികൾ മാത്രമായ അർജുനെയും ആകാശിനെയും പുറത്താക്കാൻ കഴിയില്ല.

അനുഭാവി ഗ്രൂപ്പിൽ പോലും അംഗമല്ലാത്ത ഇവരെ സ്വർണക്കടത്ത് - ക്വട്ടേഷൻ അധോലോക ബന്ധങ്ങളുടെ പേരിൽ അകറ്റി നിർത്തി കൊണ്ടു മുൻപോട്ടു പോവലല്ലാതെ മറ്റു വഴിയില്ലെന്നാണ് നേതൃത്വം പറയുന്നത്.

കാരണഭൂതൻ പി.ജെയോ?

സൈബർ സഖാക്കളുടെ വളർച്ചയ്ക്ക് വെള്ളവും വളവും ഇട്ടു കൊടുത്ത് അവരെ പന പോലെ വളർത്തിയത് പി.ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായ കാലത്തായിരുന്നുവെന്ന വിമർശനമാണ് പാർട്ടിയിലെ പിണറായി പക്ഷക്കാർ ഇപ്പോൾ വീണ്ടും പൊടി തട്ടിയെടുക്കുന്നത്. നേരത്തെ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സിഐ.ടി.യു നേതാവ് കെ.പി സഹദേവനും - പി.ജെയും തമ്മിൽ ഈ കാര്യത്തിൽ വാക്കേറ്റം വരെ നടന്നു.

സംസ്ഥാന കമ്മിറ്റിയെ പ്രതിനീധീകരിച്ചു യോഗത്തിൽ പങ്കെടുത്ത എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു ഈ ഏറ്റുമുട്ടൽ. ഈ സംഭവം സംസ്ഥാന സെക്രട്ടറിയേറ്റിൽ എം.വി ഗോവിന്ദൻ അറിയിക്കുകയും അച്ചടക്ക ലംഘനം നടത്തിയ ഇരുവരെയും പാർട്ടി നേതൃത്വം ശാസിക്കുകയും ചെയ്തു. അർജുൻ ആയങ്കിയെ പോലുള്ള സൈബർ സഖാക്കളെ വളർത്തിയത് പി.ജയരാജനാണെന്നായിരുന്നു മുതിർന്ന ട്രേഡ് യൂനിയൻ നേതാവ് കൂടിയായ കെ.പി സഹദേവന്റെ ആരോപണം.

ഇന്ന് നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വീണ്ടും ആയങ്കി വിഷയം ചർച്ചയായിട്ടുണ്ടെന്നാണ് സൂചന. ഇതോടെ പാർട്ടിയിൽ കഴിഞ്ഞ കുറെ കാലമായി ഒതുക്കലിനെ നേരിടുന്ന പി.ജെ യുടെ നില കൂടുതൽ പരുങ്ങലിലാവുമെന്നാണ് സൂചന.

കൊല്ലാനും ചാവാനും നടന്ന കോടാലി കൈകൾ

അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും പി.ജയരാജൻ കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഭവത്തെ തുടർന്ന് തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും ഒരു കാലത്ത് പാർട്ടിക്കായി എന്തിനും തയ്യാറായി നടന്നവർ ഇപ്പോൾ ഇച്ഛാഭംഗത്തോടെ ജയരാജൻ ഒഴികെയുള്ള നേതാക്കൾക്കെതിരെ ആരോപണങ്ങളുടെ വെടിയുതിർക്കുമോയെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.

എന്നാൽ സിപിഎം സൈബർ പോരാളികളായി അറിയപ്പെടുന്ന ഇവരും ഡിവൈഎഫ്ഐ നേതൃത്വവും തമ്മിലുള്ള പോരിൽ വിയർക്കുന്നത് പി.ജെയല്ല മറ്റു പല നേതാക്കളുമാണ്. പാർട്ടിക്ക് വേണ്ടി ഒരു കാലഘട്ടത്തിൽ കൊല്ലാനും ചാവാനും നടന്നവർ ഇപ്പോൾ എതിരാളികളായി മുൻപിൽ നിൽക്കുമ്പോൾ തള്ളണോ കൊള്ളണോ എന്നറിയാത്ത അവസ്ഥയിലാണ് ഔദ്യോഗിക നേതൃത്വം.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി പ്രതിയായതിനെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി കഴിഞ്ഞ വർഷം ആയങ്കിയെ തള്ളി പറയുകയും ഡിവൈഎഫ്ഐ സ്വർണക്കടത്ത് മാഫിയക്കെതിരെ പാർട്ടി പദയാത്രകൾ നടത്തുകയും ചെയ്തിരുന്നുവെങ്കിലും സിപിഎമ്മുമായുള്ള അടിവേര് ഇതുവരെ സൈബർ പോരാളികൾ മുറിച്ചു മാറ്റിയിരുന്നില്ല.

ഏശാതെ ന്യായീകരണ ക്യാപ്‌സൂളുകൾ

പാർട്ടിയെന്ന വീടിനു മുകളിൽ ചാഞ്ഞ പൊന്നു കായ്ക്കുന്ന മരങ്ങളാണ് അർജുനും ആകാശുമെല്ലാം. നേതാക്കളുടെ തലയ്ക്കു മുകളിൽ ഇവരുടെ ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞാൽ പിന്നെ അതിന് ന്യായീകരണ ക്യാപ്‌സൂൾ ഒരുക്കുക ഏറെ പ്രയാസകരമാണ്.

സോഷ്യൽ മീഡിയയിൽ സിപിഎം സൈബർ പോരാളികളായി സ്വയം പ്രഖ്യാപിത വിപ്‌ളവകാരികളായി പ്രഖ്യാപിക്കുകയും ഒടുവിൽ സ്വർണക്കടത്ത് - ക്വട്ടേഷൻ കടത്തിന്റെ പേരിൽ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്ത അർജുൻ ആയങ്കിയുൾപ്പെടെയുള്ളവരാണ് സിപിഎം നേതാക്കളുടെ ഉറക്കം കെടുത്തുന്നത്. പാർട്ടി രഹസ്യങ്ങൾ വിളിച്ചു പറയുമെന്ന ഭീഷണി മുഴക്കുന്ന ഇവർ എന്തെല്ലാമാണ് വെളിപ്പെടുത്തുകയെന്ന അങ്കലാപ്പിലാണ് നേതൃത്വം.

ഗത്യന്തരമില്ലാതെ അർജുൻ ആയങ്കിയെ അതിൽ നിന്നും പിൻതിരിപ്പിക്കുന്നതിനായി ഇപ്പോഴും ആയങ്കിയുമായി അടുപ്പം പുലർത്തുന്ന ചില നേതാക്കൾക്ക് ഇടപെടേണ്ടി വന്നുവെന്നാണ് വിവരം. യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്‌ളോക്ക് നേതാവ് ഷുഹൈബ് വധ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയാണ് അർജുന് പുറകെ പാർട്ടിയുമായി ഇടഞ്ഞ മറ്റൊരാൾ. അർജുൻ ആയങ്കിയുടെ രാഷ്ടീയ ഗുരുവും ഹീറോയുമാണ് ചെറുപ്രായത്തിലെ കൊല കേസ് പ്രതിയായ ആകാശ്. സിപിഎം സൈബർ പോരാളിയായി അറിയപ്പെടുന്ന ആകാശ് തില്ലങ്കേരി ഏറെക്കാലമായി പാർട്ടിയുമായി അകന്ന് കഴിയുകയാണ്.

കരിപ്പൂർസ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രതി ചേർക്കാൻ തെളിവില്ലാത്തതിനാൽ ആകാശിനെ കസ്റ്റംസ് വെറുതെ വിടുകയായിരുന്നു സംശുദ്ധ രാഷ്ട്രീയ ജീവിതത്തിനും വിപ്‌ളവബോധത്തിന്റെയും പ്രതീകമായി വിശേഷിപ്പിക്കപെടുന്ന പി.ജയരാജനെ ചെ ഗുവേരയെപ്പോലെ വിപ്‌ളവ നേതാവായി ആരാധിക്കുകയും സോഷ്യൽ മീഡിയയിൽ പി.ജെ ആർമിയുടെ വക്താക്കളായി അറിയപ്പെടുകയും ചെയ്യുന്നവരാണ് ഇരുവരും . കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘം സംഘടനയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടുന്നതിനെ തിരെ ചൂടേറിയ ചർച്ചയാണ് നടന്നത്.

ഇതോടെ അർജുൻ -ആയങ്കി - ആകാശ് തില്ലങ്കേരി സംഘം പ്രകോപിതരാവുകയായിരുന്നു. ഇതോടെയാണ് ഇവർ സോഷ്യൽ മീഡിയയിലൂടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒഴിവായ മനു തോമസിനെതിരെ വിമർശനവുമായി രംഗത്ത് വന്നത്. ഇതോടെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യക്തിഗതമായി അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ സിപിഎം സൈബർ പോരാളികളായ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയുമായ അർജുൻ ആയങ്കി ക്കും എടയന്നൂർ ഷുഹൈബ് വധ കേസിലെ പ്രതി ആകാശ് തില്ലങ്കേരി ക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു പി തോമസ് രംഗത്തുവരികയായിരുന്നു.

കണ്ണൂരിൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മനു പി.തോമസ് ആഞ്ഞടിച്ചത്. സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും അടക്കമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് മനു പി.തോമസ് ആരോപിച്ചു.

പാർട്ടിയെ കുറിച്ച് ഒരു ചുക്കുമറിയില്ല

സിപിഎമ്മിൽ പി. ജയരാജനെ മാത്രം പുകഴ്‌ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്‌ത്താനും ഇവർക്ക് സാധിക്കുന്നത് പാർട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നുമാണ് ഡിവൈഎഫ്‌ഐയുടെ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ മനു തോമസ് പറയുന്നത്. ആയങ്കിയെയും ആകാശിനെയും പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ആർഎസ്എസ് ക്രിമിനൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരുമെന്നും മനു തോമസ് പറഞ്ഞു.

എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്‌ഐയെ വെറുതെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് വാർത്താ സമ്മേളനം വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിക്ക് മനു തോമസിന്റെ മറുപടി. ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടില്ല എന്നും സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ മനു തോമസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ പുകഴ്‌ത്തുന്നത്. പി ജയരാജൻ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീർക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്‌ഐക്ക് മുന്നറിയിപ്പുമായി അർജ്ജുൻ ആയങ്കി ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാൽ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്‌ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അർജുന്റെ മുന്നറിയിപ്പ്. 'വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകുമെന്നും ഇതിനായി വാർത്താ സമ്മേളനം വിളിക്കുമെന്നായിരുന്നു ആയങ്കിയുടെ ഭീഷണി.

ഇതിനിടെ മനു തോമസിനെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കിയത് വാർത്ത ചോർത്തി നൽകിയതിനാണെന്നു സൂചിപിക്കുന്ന തരത്തിൽ മനു പി തോമസിന്റെ കോൾ ലിസ്റ്റ് പരിശോധിക്കണമെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റുമുണ്ടായി. സി.പിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് മനു പി തോമസ് . ഡിവൈഎഫ്ഐക്കെതിരെ അർജുൻ ആയ ങ്കി വ്യാജ വ്യാജ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ജില്ലാ സെക്രട്ടറി എം.ഷാജർ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

പി.ജെ ആരാധന സ്വർണകടത്തിന് മറയോ?

സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും അടക്കമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിന്റെ ആരോപണമാണ് ആയങ്കിയെ ചൊടിപ്പിച്ചത്.

പി ജയരാജനെ മാത്രം പുകഴ്‌ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്‌ത്താനും ഇവർക്ക് സാധിക്കുന്നത് പാർട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ മനുവിന്റെ കുറ്റപ്പെടുത്തൽ. ഇരുവരേയും പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ആഎസ്എസ് ക്രിമിൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരുമെന്നും മനു തോമസ് പറഞ്ഞു.

എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്‌ഐയെ വെറുതെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് അർജുൻ ആയങ്കിക്ക് മനു തോമസിന്റെ മറുപടി. ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടില്ല എന്നും സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ മനു തോമസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ പുകഴ്‌ത്തുന്നത്. പി ജയരാജൻ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീർക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്‌ഐക്ക് മുന്നറിയിപ്പുമായി അർജ്ജുൻ ആയങ്കി ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാൽ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്‌ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അർജുന്റെ മുന്നറിയിപ്പ്. 'വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകുമെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP