Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1.87 കോടിയുടെ നികുതി അടയ്ക്കുന്നതിൽ വീഴ്ച; ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

1.87 കോടിയുടെ നികുതി അടയ്ക്കുന്നതിൽ വീഴ്ച; ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ ഇളയരാജയ്ക്ക് ജി.എസ്.ടി വകുപ്പിന്റെ നോട്ടീസ്. 2013- 2015 കാലയളവിൽ സിനിമകളിൽ സംഗീതമൊരുക്കിയതിന്റെ പേരിൽ നിർമ്മാതാക്കളിൽ നിന്നു കൈപ്പറ്റിയ പണത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്.

ഫെബ്രുവരി 28നായിരുന്നു ഇളയരാജയ്ക്ക് ആദ്യമായി സമൻസ് ലഭിച്ചത്. മാർച്ച് 10-ന് നേരിട്ട് ഹാജരാകാനും നികുതി സംബന്ധിച്ച രേഖകൾ ഹാജരാക്കാനുമായിരുന്നു സമൻസിലെ നിർദ്ദേശം. എന്നാൽ, ഇളയരാജ ഹാജരായില്ല. ഇതോടെ മാർച്ച് 21ന് വീണ്ടും സമൻസ് നൽകുകയായിരുന്നു. മാർച്ച് 28-ന് ഹാജരാകാനായിരുന്നു നിർദേശമെങ്കിലും ഇളയരാജ ഹാജരായില്ല.

അതേസമയം, സംഗീത സംവിധായകൻ ഇളയരാജയ്ക്ക് ഭാരതരത്‌ന നൽകണമെന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നുമുള്ള ആവശ്യവുമായി ബിജെപി തമിഴ്‌നാട് ഘടകം രംഗത്തെത്തിയിരുന്നു. ഡോ.ബി.ആർ.അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ പ്രതികരണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP