Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നവനീത് റാണയുടെ അറസ്റ്റിൽ മഹാരാഷ്ട്ര സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രം; പൊലീസ് മോശമായി പെരുമാറിയെന്ന് നവനീത് റാണെ

നവനീത് റാണയുടെ അറസ്റ്റിൽ മഹാരാഷ്ട്ര സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രം; പൊലീസ് മോശമായി പെരുമാറിയെന്ന് നവനീത് റാണെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: റാണ ദമ്പതികളുടെ അറസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മഹാരാഷ്ട്ര സർക്കാരിനോട് വസ്തുതാ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ലോക്സഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി സംഭവത്തിൽ റിപ്പോർട്ട് തേടണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയത്തിനോട് നിർദേശിച്ചിരുന്നു.

ഖാർ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തന്നോട് മോശമായി പെരുമാറുന്നുണ്ടെന്നാരോപിച്ച് അമരാവതി എംപി നവനീത് റാണ ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് കത്തയച്ചിരുന്നു. കത്തിൽ തനിക്ക് കുടിവെള്ളം നിഷേധിച്ചെന്നും ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും എംപി ആരോപിച്ചു. 'ഖാർ പൊലീസ് സ്റ്റേഷനിലേക്ക് തന്നെ കൊണ്ടു വന്നപ്പോൾ രാത്രി മുഴുവൻ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ കുടിവെള്ളം തരാൻ തയാറായില്ല'- എംപി പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിനെ തുടർന്നാണ് എംപി നവനീത് റാണയെയും ഭർത്താവും എംഎ‍ൽഎയുമായ രവി റാണയെയും ഖാർ പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP