Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷ്ടാക്കൾ കിണറ്റിൽ ഉപേക്ഷിച്ചത് പത്ത് ചാക്ക് ചന്ദനമരങ്ങളുടെ അവശിഷ്ടങ്ങൾ; മുങ്ങിയെടുത്ത് അഗ്നിരക്ഷാസേന

മോഷ്ടാക്കൾ കിണറ്റിൽ ഉപേക്ഷിച്ചത് പത്ത് ചാക്ക് ചന്ദനമരങ്ങളുടെ അവശിഷ്ടങ്ങൾ; മുങ്ങിയെടുത്ത് അഗ്നിരക്ഷാസേന

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: മോഷ്ടാക്കൾ കിണറ്റിൽ ഉപേക്ഷിച്ച പത്ത് ചാക്ക് ചന്ദനമരങ്ങളുടെ അവശിഷ്ടങ്ങൾ അഗ്നിരക്ഷാസേന കണ്ടെടുത്തു. മോഷ്ടാക്കൾ 60 അടി താഴ്ചയുള്ള കിണറ്റിൽ ഉപേക്ഷിച്ച ചന്ദനമരത്തിന്റെ കഷ്ണങ്ങൾ മുങ്ങൽ വിദഗ്ധരെ കിണറ്റിലിറക്കി പുറത്തെടുക്കുക ആയിരുന്നു. രാമക്കൽമേട്ടിലെ ചന്ദന മോഷണം സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണു മോഷ്ടാക്കൾ തടിക്കഷണങ്ങൾ കിണറ്റിൽ ഉപേക്ഷിച്ചത്.

ഏതാനും ദിവസം മുൻപ് രാമക്കൽമേട് സ്വദേശിയുടെ കൃഷിയിടത്തിൽ നിന്നും മോഷണം പോയ ചന്ദന മരങ്ങളുടെ അവശിഷ്ടങ്ങളാണ് പിടിവീഴുമെന്ന് തോന്നിയതോടെ മോഷ്ടാക്കൾ കിണറ്റിൽ ഉപേക്ഷിച്ചത്. ഒന്നരയടി വരെ വലുപ്പമുള്ള തടിക്കഷണങ്ങളാണു കണ്ടെടുത്തത്. മോഷണം നടന്ന കൃഷിയിടത്തിൽ നിന്ന് അര കിലോമീറ്ററോളം അകലെയുള്ള പുരയിടത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറ്റിലാണു തടിക്കഷണങ്ങൾ കിടന്നിരുന്നത്.

ചെറുതായി മുറിച്ച കഷണങ്ങൾ, തടിയുടെ അവശിഷ്ടങ്ങൾ, മരത്തിന്റെ തൊലി തുടങ്ങിയവയാണു ചാക്കുകളിലുണ്ടായിരുന്നത്. ചന്ദനമരങ്ങൾ ചുവടെ വെട്ടിയെങ്കിലും കാതൽ ഇല്ലാത്തതിനാൽ കൃഷിയിടത്തിൽ തന്നെ ഉപേക്ഷിച്ചു. മുങ്ങൽ വിദഗ്ധരായ ഡി.പ്രശോഭ്, ശരൺകുമാർ എന്നിവരാണു കിണറ്റിലിറങ്ങിയത്. അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരായ സുനിൽകുമാർ, ചന്ദ്രകാന്ത്, ബിനോജ് രാജൻ, സിദ്ധാർഥൻ, രാജേന്ദ്രൻ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP