Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭരണം മാറിയതോടെ നവാസ് ഷെരീഫിനും വീട്ടുകാരെ കാണാം; യുകെയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് മടങ്ങാൻ പാസ്‌പോർട്ട് നൽകി പുതിയ സർക്കാർ

ഭരണം മാറിയതോടെ നവാസ് ഷെരീഫിനും വീട്ടുകാരെ കാണാം; യുകെയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് മടങ്ങാൻ പാസ്‌പോർട്ട് നൽകി പുതിയ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

 ഇസ്ലാമബാദ്: ഇമ്രാൻ ഖാൻ മാറി പുതിയ ഭരണം വന്നതോടെ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് രാജ്യത്തേക്ക് മടങ്ങാൻ കളം ഒരുങ്ങി. ഷെരീഫിന് രാജ്യത്തേക്ക് തിരിച്ച് വരാൻ പുതിയ സർക്കാർ പാസ്‌പോർട്ട് നൽകി. നവാസ് ഷെരീഫിന്റെ സഹോദരൻ ഷഹബാസ് ഷെരീഫാണ് പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി. യുകെയിൽ ചികിത്സയ്ക്കായി പോയ നവാസ് ഷെരീഫിന് ഇമ്രാൻ ഖാൻ സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്ത അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ വരാൻ കഴിയാത്ത സ്ഥിതിയായിരുന്നു.

എഴുപത്തിരണ്ടുകാരനായ നവാസ് ഷെരീഫ് നവംബർ 2019-ലാണ് ചികിത്സയ്ക്കായി ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയത്. അതിന് ശേഷം നവാസ് നാട്ടിലേക്ക് തിരികെ വന്നിട്ടില്ല.

നവാസിന് നൽകിയ പുതുക്കിയ പാസ്‌പോർട്ട് 'ഓർഡിനറി' ആണെങ്കിലും 'അർജന്റ്' വിഭാഗത്തിലുള്ളതാണെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ മുസ്ലിം ലീഗ്- നവാസ് അധ്യക്ഷനാണ് നവാസ് ഷെരീഫ്. കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയെ നവാസ് ഷെരീഫ് ലണ്ടനിൽ വച്ച് കണ്ടിരുന്നു. പാക്കിസ്ഥാനിലെ 'രാഷ്ട്രീയസാഹചര്യം വിലയിരുത്താനായി' നടന്ന കൂടിക്കാഴ്ചയിൽ ഇരുപാർട്ടികളും പാക്കിസ്ഥാന്റെ 'ഉന്നമനത്തിനായി' ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയാവുകയും ചെയ്തു.

പിപിപിയും പിഎംഎൽ (എൻ)-മാണ് പാക്കിസ്ഥാനിലെ പ്രധാനരണ്ട് രാഷ്ട്രീയപാർട്ടികൾ. സൈന്യം ഭരണം പിടിക്കാതിരുന്ന സമയത്തെല്ലാം ഈ രണ്ട് പാർട്ടികളാണ് മാറി മാറി അധികാരത്തിലുണ്ടായിരുന്നത്. ഇവരെ അട്ടിമറിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ തെഹ്‌രീക് - ഇ- ഇൻസാഫ് പാർട്ടി പാക്കിസ്ഥാനിൽ അധികാരം പിടിച്ചത്. പാക്കിസ്ഥാന്റെ 75 വർഷകാലത്തെ ചരിത്രത്തിൽ പകുതിയോളം കാലം രാജ്യം ഭരിച്ചത് സൈന്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP