Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്കണവാടി ജീവനക്കാർ ഗ്രാറ്റിവിറ്റിക്ക് അർഹർ; മൂന്നുമാസത്തിനകം കുടിശിക പത്തുശതമാനം പലിശയോടെ വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി

അങ്കണവാടി ജീവനക്കാർ ഗ്രാറ്റിവിറ്റിക്ക് അർഹർ; മൂന്നുമാസത്തിനകം കുടിശിക പത്തുശതമാനം പലിശയോടെ വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: അങ്കണവാടി ജീവനക്കാർ ഗ്രാറ്റിവിറ്റിക്ക് അർഹരാണെന്ന് സുപ്രീംകോടതി. 1972 ലെ പെയ്മെന്റ് ഓഫ് ഗ്രാറ്റിവിറ്റി ആക്ട് പ്രകാരം അങ്കണവാടി അദ്ധ്യാപകരും ഹെൽപ്പർമാരും ഗ്രാറ്റിവിറ്റിക്ക് അർഹരാണെന്ന് ജസ്റ്റിസ് അജയ് രസ്തോഗി, അഭയ് എ ഓക എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു. ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയാണ് സുപ്രീംകോടതി നിർദ്ദേശം.

മൂന്ന് മാസത്തിനകം ഗ്രാറ്റുവിറ്റി കുടിശ്ശിക പത്ത് ശതമാനം പലിശയോടെ വിതരണം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. അങ്കണവാടി ജീവനക്കാരുടെ സംഘടനയാണ് ഗ്രാറ്റുവിറ്റിക്ക് അർഹതയില്ലെന്ന ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കുന്നതിന് 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷൻ 4, 5, 6 വ്യവസ്ഥകൾ നടപ്പിലാക്കുകയെന്ന കടമയാണ് അങ്കണവാടി ജീവനക്കാർ നിർവ്വഹിക്കുന്നതെന്ന് ജസ്റ്റിസ് ഓക ചൂണ്ടിക്കാട്ടി. 3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രീപ്രൈമറി വിദ്യാഭ്യാസം എന്നതാണ് അങ്കണവാടികളുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നായി ഗുജറാത്ത് സർക്കാർ പുറപ്പെടുവിച്ച പ്രമേയത്തിൽ പറയുന്നത്. ഇതിലായിരുന്നു ജസ്റ്റിസ് ഓകയുടെ മുകളിൽ പരാമർശിച്ച നിരീക്ഷണം.
ഗുജറാത്തിൽ അങ്കണവാടി ടീച്ചർമാർക്ക് പ്രതിമാസം 7,800 രൂപയും ഹെൽപ്പർമാർക്ക് 3,950 രൂപയും മാത്രമാണ് നൽകുന്നത്. ഒരു ജീവനക്കാരി മാത്രം ജോലി ചെയ്യുന്ന അങ്കണവാടികൾക്ക് പ്രതിമാസം 4,400 രൂപ വീതവും നൽകി വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP