Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീശപിരിച്ച് വീണ്ടും 'ശിഖാർ'; 59 പന്തിൽ 88 റൺസടിച്ച് ധവാൻ; പിന്തുണച്ച് ഭാനുക രജപക്‌സെയും ലിവിങ്സ്റ്റണും; രണ്ടാം വിക്കറ്റിൽ 110 റൺസിന്റെ നിർണായക കൂട്ടുകെട്ട്; പഞ്ചാബിനെതിരെ ചെന്നൈക്ക് 188 റൺസ് വിജയലക്ഷ്യം

മീശപിരിച്ച് വീണ്ടും 'ശിഖാർ'; 59 പന്തിൽ 88 റൺസടിച്ച് ധവാൻ; പിന്തുണച്ച് ഭാനുക രജപക്‌സെയും ലിവിങ്സ്റ്റണും; രണ്ടാം വിക്കറ്റിൽ 110 റൺസിന്റെ നിർണായക കൂട്ടുകെട്ട്; പഞ്ചാബിനെതിരെ ചെന്നൈക്ക് 188 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 188 റൺസ് വിജയലക്ഷ്യം. ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ അർധസെഞ്ചുറിയും ഭാനുക രാജപക്‌സയ്ക്ക് ഒപ്പമുള്ള 110 റൺസിന്റെ കൂട്ടുകെട്ടുമാണ് പഞ്ചാബിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. പഞ്ചാബ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസടിച്ചത്. 59 പന്തിൽ 88 റൺസെടുത്ത ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. ഭാനുക രജപക്‌സെ(42)യും പഞ്ചാബിനായി തിളങ്ങി.

ടോസ് നേടി പഞ്ചാബിനെ ബാറ്റിങിനയച്ച ചെന്നൈ നായകൻ രവീന്ദ്ര ജഡേജയുടെ തീരുമാനം ശരി വയ്ക്കും വിധം ബോളർമാർ പന്തെറിഞ്ഞതോടെ ആദ്യ പകുതിയിൽ റൺസ് നേടുക ദുഷ്‌കരമായി. എന്നാൽ വിക്കറ്റ് കളയാതെ പഞ്ചാബ് ഓപ്പണർ ധവാൻ ഒരറ്റം കാത്തു. ഇതോടെ പോരാട്ടത്തിന് ബലമേറി. കളിയുടെ ഗതിക്ക് വിപരീതമായി തീക്ഷണയുടെ പന്തിൽ പഞ്ചാബ് നായകൻ മയാങ്ക് അഗർവാൾ (21 പന്തിൽ 18 റൺസ്) ആറാം ഓവറിൽ പുറത്തായി. മായങ്കിനെ(18) മടക്കി തീക്ഷണയാണ് ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

തുടർന്ന് ഒത്തുചേർന്ന ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും ഭാനുക രാജപക്‌സയും ചേർന്ന് സ്‌കോർബോർഡ് ചലിപ്പിച്ചു. മുകേഷ് ചൗധരി എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ മൂന്ന് ബൗണ്ടറികളോടെ ധവാൻ പഞ്ചാബ് ആക്രമണത്തിന് തുടക്കമിട്ടു. മധ്യ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ റൺനിരക്ക് ഉയർത്താൻ ഇരുവർക്കും സാധിച്ചു. ഇതിനിടെ നിരവധി അവസരങ്ങൾ വിട്ടുകളഞ്ഞും ആവർത്തിച്ചുള്ള ഫീൽഡിങ് പിഴവുകളിലൂടെയും ചെന്നൈ ഫീൽഡർമാർ ബോളർമാരെ നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജയുടെ ഓവറിൽ രാജപക്‌സയുടെ രണ്ടു അവസരങ്ങൾ ചെന്നൈ ഫീൽഡർമാർ നഷ്ടപ്പെടുത്തി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രജപക്‌സെയും ധവാനും ചേർന്ന് 110 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി പഞ്ചാബിന്റെ വമ്പൻ ടോട്ടലിനുള്ള അടിത്തറയിട്ടു.

കേവലം 63 പന്തുകളിലാണ് ധവാൻ-രാജപക്‌സ കൂട്ടുകെട്ട് 100 റൺസ് പൂർത്തിയാക്കി. പതിനെട്ടാം ഓവറിൽ ഡ്വെയ്ൻ ബ്രാവോ രാജപക്‌സയെ പുറത്താക്കിയെങ്കിലും പഞ്ചാബ് അതിനകം മികച്ച നിലയിൽ എത്തിച്ചേർന്നിരുന്നു. തുടർന്ന് കളത്തിലിറങ്ങിയ ലിയാം ലിവിങ്സ്റ്റൺ സ്വതസിദ്ധമായ പവർ ഹിറ്റിങ്ങിലൂടെ പഞ്ചാബ് ടോട്ടൽ ഉയർത്തി. നാല് ഓവറിൽ അൻപത് റൺസ് വഴങ്ങിയ ഡ്വെയ്ൻ പ്രിറ്റോറിയസാണ് ലിവിങ്സ്റ്റണിന്റെ കടന്നാക്രമണത്തിന് മുന്നിൽ ഏറ്റവും പതറിയത്.

തന്റെ ഇരുന്നൂറാം ഐപിഎൽ മത്സരം കളിക്കുന്ന ധവാൻ 37 പന്തിൽ ഐപിഎല്ലിലെ 46-ാം അർധസെഞ്ചുറി തികച്ചു. രജപക്‌സെയും തകർത്തടിച്ചതോടെ പഞ്ചാബ് കുതിച്ചു. പതിനേഴാം ഓവറിൽ രജപക്‌സെയെ(32 പന്തിൽ 42) മടക്കി ബ്രാവോ ചെന്നൈക്ക് ആശ്വസിക്കാൻ വക നൽകിയെങ്കിലും പിന്നീടെത്തിയ ലിയാം ലിവിങ്സ്റ്റൺ മോശമാക്കിയില്ല.

മിന്നുന്ന ഫോമിലുള്ള ലിവിങ്സ്റ്റൺ(7 പന്തിൽ 19) അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ പഞ്ചാബ് മികച്ച സ്‌കോറിലെത്തി. അവസാന നാലോവറിൽ 51 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്. ചെന്നൈക്കായി ഡ്വയിൻ ബ്രാവോ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. അതേസമയം, പഞ്ചാബ് ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്. ഷാരൂഖ് ഖാന് പകരം റിഷി ധവാൻ പഞ്ചാബ് ടീമിലെത്തി. പേസർ സന്ദീപ് ശർമ അന്തിമ ഇലവനിൽ തിരിച്ചെത്തിയപ്പോൾ ഭാനുക രാജപക്‌സെയും പഞ്ചാബിന്റെ അന്തിമ ഇലവനിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP