Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'രക്ഷ രാജ് ഇനി അർക്കജിന് സ്വന്തം'; സീരിയൽ താരത്തിന്റെ വിവാഹം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാനിദ്ധ്യത്തിൽ; സാന്ത്വനത്തിലെ അപ്പുവിന് അനുഗ്രഹം ചൊരിയാൻ ചിപ്പിയടക്കം സഹതാരങ്ങൾ

'രക്ഷ രാജ് ഇനി അർക്കജിന് സ്വന്തം'; സീരിയൽ താരത്തിന്റെ വിവാഹം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാനിദ്ധ്യത്തിൽ; സാന്ത്വനത്തിലെ അപ്പുവിന് അനുഗ്രഹം ചൊരിയാൻ ചിപ്പിയടക്കം സഹതാരങ്ങൾ

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട് പ്രേക്ഷകപ്രീതി നേടിയ 'സാന്ത്വനം' സീരിയിൽ താരം രക്ഷാ രാജ് വിവാഹിതയായി. കോഴിക്കോട് സ്വദേശികളാണ് രക്ഷാ രാജും വരൻ ആർക്കജും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിനയത്തിന് പുറമേ മോഡലിംഗിലും രക്ഷ സജീവമാണ്. ഐടി പ്രൊഫഷണലാണ് അർക്കജ്.

സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം നടന്ന ഹൽദിയുടേയും, വിവാഹത്തിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മെറൂൺ നിറത്തിലുള്ള വിവാഹസാരിയിൽ അതിമനോഹരിയായാണ് രക്ഷ വിവാഹത്തിനെത്തിയത്. വെള്ള നിറത്തിലുള്ള കുർത്തയും കസവ് മുണ്ടും ധരിച്ചാണ് അർക്കജ് രക്ഷയെ താലി ചാർത്തിയത്.

പരമ്പരയിലെ സഹതാരങ്ങളായ അച്ചു സുഗന്ധ്, ഗോപിക അനിൽ, ചിപ്പി, ചിപ്പിയുടെ ഭർത്താവ് രഞ്ജിത്ത്, നിത ഗോഷ് തുടങ്ങിയവരെല്ലാം തന്നെ വിവാഹത്തിന് എത്തിയിരുന്നു.

      View this post on Instagram

A post shared by Raksha raj (@raksha_dellu)

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ സദാ ആക്ടീവാണ്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പോപ്പുലറായതോടെ കഥാപാത്രങ്ങൾക്കും കഥാപാത്രങ്ങളായി സ്‌ക്രീനിലെത്തുന്നവർക്കുമെല്ലാം നിറയെ ഫാൻ പേജുകളും സോഷ്യൽ മീഡിയയിലുണ്ട്. സാന്ത്വനത്തിലെ തന്ത്രപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്ന താരമാണ് രക്ഷാ രാജ്.

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ശേഷമാണ് രക്ഷ സാന്ത്വനത്തിലേക്ക് എത്തുന്നത്. എന്നാൽ രക്ഷയുടെ കരിയർ ബെസ്റ്റ് അഭിനയവും, പരമ്പരയുടെ പ്രേക്ഷകപ്രിയവും അപർണ്ണ എന്ന കഥാപാത്രത്തെ മലയാളിക്ക് ഏറെ പ്രിയങ്കരിയാക്കുകയായിരുന്നു.

കോഴിക്കോട് സ്വദേശിയായ രക്ഷയുടെ, അഭിനയത്തിലേക്കുള്ള അരങ്ങേറ്റം കമർക്കാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മലയാളം തമിഴ് ചിത്രങ്ങളുടെ ഭാഗമായ രക്ഷയെ മലയാളി അടുത്തറിയുന്നത്, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമായാണ്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾക്ക് ശേഷമാണ് രക്ഷ, അപർണ തമ്പി എന്ന അപ്പുവായി സാന്ത്വനം പരമ്പരയിലേക്കെത്തുന്നത്.

      View this post on Instagram

A post shared by Raksha raj (@raksha_dellu)

കഴിഞ്ഞദിവസമാണ് തന്റെ സേവ് ദ ഡേറ്റ് ചിത്രങ്ങളും, വീഡിയോയും രക്ഷ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. കോഴിക്കോട് സ്വദേശിയായ അർക്കജാണ് രക്ഷയുടെ വരൻ. ബാംഗ്ലൂർ ബേസ്ഡ് സോഫ്‌റ്റ്‌വെയർ കമ്പനിയിലെ ഐ.ടി പ്രൊഫഷനാണ് അർക്കജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP