Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒഐസിസി ഒമാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

ഒഐസിസി ഒമാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

പി.പി.ചെറിയാൻ

ഒമാൻ : പ്രവാസി സംഘടനകളുടെ പ്രാധാന്യം വർധിച്ചു വരുന്ന കാലത്തിലാണ് നാം ജീവിക്കുന്നതെന്നും ഒഐസിസി കോൺഗ്രസിന്റെ അഭിവജ്യ ഘടകമാണെന്നും കെപിസിസി അച്ചടക്കസമിതി പ്രസിഡന്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ പറഞ്ഞു. ഒഐസിസി ഒമാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. പ്രവാസി സംരംഭകർ കേരളത്തിൽ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമുണ്ടാകണം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ച് സർക്കാർ തുടരുന്ന മൗനം തീർത്തും അവഗണനയുടെ ഭാഗമാണ്. പ്രവാസികളോടുള്ള സർക്കാരുകളുടെ അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം. പ്രവാസി സമൂഹത്തിന് ഒഐസിസി നടത്തിവരുന്ന സേവനങ്ങൾ മാതൃകാപരമാണ്. കോവിഡ് കാലത്തും പ്രളയകാലത്തും പ്രവാസികൾ നടത്തിയ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

വിവിധ റീജിയണൽ കമ്മിറ്റി ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, ഒഐസിസി ഒമാൻ അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ് സജി ഔസേപ്പ് പിച്ചകശ്ശേരി, അഡ് ഹോക് കമ്മിറ്റി അംഗങ്ങളായ എം ജെ സലിം, ബിന്ദു പാലക്കൽ, നിയാസ് ചെണ്ടയാട്, ഒമാനിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് എൻ. ഒ. ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP