Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡാലസ് കൗണ്ടി സാധാരണ നിലയിൽ; കൊറോണ പൂർണമായി മാറി

ഡാലസ് കൗണ്ടി സാധാരണ നിലയിൽ; കൊറോണ പൂർണമായി മാറി

പി.പി. ചെറിയാൻ

ഡാലസ് : യുഎസിലെ ഡാലസ് കൗണ്ടി കൊറോണ വൈറസ് പൂർണമായും മാറി സാധാരണ നിലയിലായതായി കൗണ്ടി ജഡ്ജി ക്ലെ ജങ്കിങ്സ് അറിയിച്ചു. നോർത്ത് ടെക്സസിലെ ജനങ്ങൾ വളരെ വിവേകപൂർവ്വം പ്രവർത്തിച്ചതാണു കോവിഡ് വൈറസിനെ ഇവിടെ നിന്നു പൂർണ്ണമായും അകറ്റിാൻ സഹായിച്ചതെന്നു ജഡ്ജി ചൂണ്ടിക്കാട്ടി.

കോവിഡ് 19 നാലു റിസ്‌ക്ക് ലവലുകളാണ് ദേശീയതലത്തിൽ പ്രഖ്യാപിക്കപ്പെട്ടത്. അതിൽ റെഡ്, ഓറഞ്ച്, മഞ്ഞ, ഗ്രീൻ എന്നിവ ക്രമമായി രേഖപ്പെടുത്തിയിരുന്നു. റെഡ് ഏറ്റവും ഉയർന്ന ലവലും ഗ്രീൻ നോർമലിനേയുമാണു ചൂണ്ടിക്കാണിക്കുന്നത്. പാൻഡമിക്ക് ആരംഭിച്ച ശേഷം ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചതെന്നു ജഡ്ജി പറഞ്ഞു.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോവിഡിനെതിരെ സ്വീകരിച്ച പല തീരുമാനങ്ങളും ഡാലസ് കൗണ്ടിയെ സംബന്ധിച്ചു വിവാദമായിരുന്നു.

അമേരിക്കയിൽ ടെക്സസ് സംസ്ഥാനത്തു കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 88,199 ഉം ഡാലസ് കൗണ്ടിയിൽ 6752ഉം ആയിരുന്നു.

കൗണ്ടി ജഡ്ജി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇതു ശക്തമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അമേരിക്കയിൽ കോവിഡ് മൂലം മരിച്ചവരുടെ ആകെ സംഖ്യ 9,90,000 ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP