Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിബിഎസ്ഇ പരീക്ഷ; ഏപ്രിൽ 26ന് പരീക്ഷയ്ക്ക് തുടക്കം; തത്സമയ വെബ്കാസ്റ്റ് നാളെ 11ന്

സിബിഎസ്ഇ പരീക്ഷ; ഏപ്രിൽ 26ന് പരീക്ഷയ്ക്ക് തുടക്കം; തത്സമയ വെബ്കാസ്റ്റ് നാളെ 11ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏപ്രിൽ 26ന് ആരംഭിക്കുന്ന സിബിഎസ്ഇ പരീക്ഷയുടെ തത്സമയ വെബ്കാസ്റ്റ് നാളെ രാവിലെ 11 മണിക്ക് ആരംഭിക്കും. പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളാണ് നടക്കുന്നത്. ഇതുസംബന്ധിച്ച് എല്ലാ സ്‌കൂളുകൾക്കും സിബിഎസ്ഇ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേണ്ടി തത്സമയ വെബ്കാസ്റ്റ് സ്ട്രീം ആണ് ചെയ്യുക.

സിബിഎസ്ഇ ലൈവ് വെബ്കാസ്റ്റ് രാവിലെ 11 മണിക്ക് ആരംഭിക്കും. ഏകദേശം ഒരു മണിക്കൂറോളം വെബ്കാസ്റ്റ് നടക്കും. സിബിഎസ്ഇ ചെയർമാൻ ഡോ വിനീത് ജോഷി മുഖ്യ പ്രഭാഷണത്തോടെ ആരംഭിക്കുന്ന വെബ്കാസ്റ്റിൽ, സിബിഎസ്ഇ ടേം 2 പരീക്ഷകളെക്കുറിച്ചും പരീക്ഷകൾക്കായി നടത്തേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും സംസാരിക്കും.

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തത്സമയ വെബ്കാസ്റ്റ് സ്ട്രീം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ബോർഡ് എല്ലാ സ്‌കൂളുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളും ഈ വെബിനാറിൽ പങ്കെടുക്കേണ്ടത് നിർബന്ധമാണ്. വെബ്കാസ്റ്റ് കാണുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തത് ബോർഡ് ഗൗരവമായി കാണും. തത്സമയ വെബിനാർ സിബിഎസ്ഇ യൂട്യൂബ് ചാനലിൽ ലഭ്യമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP