Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ആദിവാസി യുവാവ് മരിച്ചു; ഭയന്നോടിയ ബന്ധുവായ യുവതിയുടെ കൈയിൽ നിന്ന് തെറിച്ചുവീണ് ആറു മാസം പ്രായ കുഞ്ഞിനും ദാരുണാന്ത്യം

തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ആദിവാസി യുവാവ് മരിച്ചു; ഭയന്നോടിയ ബന്ധുവായ യുവതിയുടെ കൈയിൽ നിന്ന് തെറിച്ചുവീണ് ആറു മാസം പ്രായ കുഞ്ഞിനും ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. പരപ്പൻപാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജൻ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കൈയിൽ നിന്ന് തെറിച്ചുവീണ് ആറ് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു.

മരത്തിൽ നിന്നും യുവാവ് വീഴുന്നത് കണ്ടു ഓടുന്നതിനിടെയാണ് ആറ് മാസം പ്രായമായ കുഞ്ഞ് അമ്മയുടെ കയ്യിൽ നിന്നും വീണു മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നിലമ്പൂർ വനമേഖലയിലെ വലിയ മരത്തിൽ നിന്നും തേൻ ശേഖരിക്കുന്നതിനിടെയാണ് രാജൻ മരത്തിൽ നിന്നും തെന്നി വീണത്. കുഞ്ഞും രാജനും വനത്തിനുള്ളിൽ വച്ചു തന്നെ മരണപ്പെട്ടിരുന്നു. തേൻ ശേഖരിക്കാനായി വനത്തിൽ പോയ ആദിവാസികളുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.

മരണവിവരം അറിഞ്ഞ് മേപ്പാടി പൊലീസ് അപകടസ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഉൾവനത്തിൽ നിന്നും ഫയർഫോഴ്‌സും സന്നദ്ധ സംഘടനകളും ചേർന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്.

മലപ്പുറം - വയനാട് അതിർത്തിയിലെ വനമേഖലയിൽ വച്ചായിരുന്നു അപകടം. മരത്തിൽ നിന്ന് തേൻ ശേഖരിക്കുന്നതിനിടെ രാജൻ മരത്തിൽ നിന്ന് പിടിവിട്ട് വീഴുകയായിരുന്നു. രാജൻ വീഴുന്നത് കണ്ടാണ് ബന്ധുവായ സ്ത്രീ ഓടിവന്നത്. അതിനിടെ യുവതിയുടെ കൈയിൽ നിന്ന് ആറുമാസം പ്രായമുള്ള കുട്ടി നിലത്തുവീണ് മരിച്ചു. നിലമ്പൂർ കുമ്പപ്പാര കോളനിയിലെ സുനിലിന്റെ കുഞ്ഞാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP