Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലഖീംപൂർഖേരി കൂട്ടക്കൊല കേസ്: മുഖ്യപ്രതി ആശിഷ് മിശ്ര കീഴടങ്ങി; നീക്കം, സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതോടെ; ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും

ലഖീംപൂർഖേരി കൂട്ടക്കൊല കേസ്: മുഖ്യപ്രതി ആശിഷ് മിശ്ര കീഴടങ്ങി; നീക്കം, സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതോടെ; ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ലഖിംപുർ ഖേരി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര കീഴടങ്ങി. കേസിൽ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി, ഒരാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്ന് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെയാണ് ആശിഷ് മിശ്ര കീഴടങ്ങിയത്.

ഈ മാസം 18ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ആശിഷ് മിശ്ര കീഴടങ്ങണമെന്ന് ഉത്തരവിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ അലഹബാദ് ഹൈക്കോടതിയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഇരകളെ കേൾക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു. ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിയിൽ തെറ്റുണ്ട്. അപ്രധാനമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകിയത്.

ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇരകളായവരുടെ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വിഷയത്തിൽ ഹൈക്കോടതി അനാവശ്യ തിടുക്കം കാട്ടിയെന്നും സുപ്രീംകോടതി വിലയിരുത്തിയിരുന്നു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളുടെ വാദം കേൾക്കാൻ ഹൈക്കോടതി തയ്യാറായിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

പൊലീസ് ഹാജരാക്കിയ എഫ്‌ഐആറിനെ പരമമായ സത്യമായി കണ്ട് മാത്രമാണ് ഹൈക്കോടതി നടപടിയെന്നും സുപ്രീംകോടതി പറഞ്ഞു. കേസിൽ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യപക്ഷേയിൽ പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. നേരത്തെ കേസിൽ യുപി സർക്കാരിനെതിരെ സുപ്രീംകോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ ഉത്തർപ്രദേശ് സർക്കാർ അപ്പീൽ സമർപ്പിച്ചിരുന്നില്ല. ജാമ്യത്തിനെതിരെ അപ്പീൽ നൽകണമെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ടുതവണ യുപി സർക്കാരിന് കത്തെഴുതിയിരുന്നു. അപ്പീൽ നൽകാത്തതിനാണ് ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ നിന്ന് വിമർശനം കേട്ടത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ആശിഷ് മിശ്രയ്ക്ക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാം. ഈ അപേക്ഷയിൽ ആദ്യം മുതൽ ഹൈക്കോടതി വാദം കേൾക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 'ഇരകളുടെ വാദം കേൾക്കാത്തതും ജാമ്യം അനുവദിക്കാൻ ഹൈക്കോടതി കാണിച്ച തിടുക്കവും ജാമ്യം റദ്ദാക്കുന്നതിലേക്ക് നയിച്ചു'- ബെഞ്ച് വ്യക്തമാക്കി. ജാമ്യാപേക്ഷ ഉൾപ്പെടെയുള്ള എല്ലാ നടപടികളിലും പങ്കെടുക്കാൻ ഇരകൾക്ക് അവകാശമുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു

നേരത്തെ, ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് എതിരെ അപ്പീൽ നൽകാത്തതിന് എതിരെ ഉത്തർപ്രദേശ് സർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആശിഷ് മിശ്ര രാജ്യം വിട്ടു പുറത്തുപോകുമെന്ന് കരുതുന്നില്ലെന്നായിരുന്നു സുപ്രീംകോടതി വിമർശനത്തോട് ഉത്തർപ്രദേശ് സർക്കാർ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP