Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്റെ മരണം നിനക്കുള്ള വിവാഹ സമ്മാനം, ഐ ലവ് യൂ'; കാമുകിയുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

എന്റെ മരണം നിനക്കുള്ള വിവാഹ സമ്മാനം, ഐ ലവ് യൂ'; കാമുകിയുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

മറുനാടൻ മലയാളി ബ്യൂറോ

റായ്പൂർ: ഛത്തീസ്‌ഗഡിൽ കാമുകി മറ്റൊരാളെ വിവാഹം കഴിക്കുന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തന്റെ മരണം കാമുകിക്കുള്ള വിവാഹ സമ്മാനം എന്ന് ഭിത്തിയിൽ എഴുതി വച്ചാണ് യുവാവ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

ബലോഡ് ജില്ലയിലാണ് സംഭവം. കാമുകി മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞതാണ് യുവാവിനെ അസ്വസ്ഥനാക്കിയതെന്ന് പൊലീസ് പറയുന്നു. 'എന്റെ മരണം കാമുകിക്കുള്ള വിവാഹ സമ്മാനം, ഐ ലവ് യൂ'- എന്ന് മുറിയിലെ ഭിത്തിയിൽ കരിക്കട്ട കൊണ്ട് എഴുതി വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. അതിനിടെ കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യ ചെയ്യാൻ പോകുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തു. തുടർന്നായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും വാട്സ്ആപ്പിൽ വീഡിയോ പങ്കുവെച്ച സംഭവം അന്വേഷിക്കുന്നതായും ബലോഡ് ഡിഎസ്‌പി അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP