Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡൽഹി മാതൃക പഠിക്കാൻ ആരെയും അയച്ചിട്ടില്ല; ''ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്ന് തോന്നുന്നുവെന്ന് മന്ത്രി ശിവൻകുട്ടി; വ്യാജ പ്രചാരണത്തിൽ ഖേദം പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി

ഡൽഹി മാതൃക പഠിക്കാൻ ആരെയും അയച്ചിട്ടില്ല; ''ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്ന് തോന്നുന്നുവെന്ന് മന്ത്രി ശിവൻകുട്ടി; വ്യാജ പ്രചാരണത്തിൽ ഖേദം പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഡൽഹി വിദ്യാഭ്യാസ മോഡൽ കേരളത്തിൽ നടപ്പിലാക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ സന്ദർശനം നടത്തിയെന്ന ആംആദ്മി പ്രചരണം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

പ്രചാരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി വ്യക്തമാക്കി. ഡൽഹി വിദ്യാഭ്യാസ മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരെയും വിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചതോടെ ഖേദം പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി രംഗത്തെത്തി.

ആംആദ്മി പ്രചരണം പങ്കുവച്ച് കൊണ്ട് മന്ത്രി ശിവൻകുട്ടി പറഞ്ഞത് ഇങ്ങനെ: ''ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്ന് തോന്നുന്നു. ഡൽഹി മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാൻ വന്ന ഡൽഹിക്കാർക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്. എംഎൽഎ സ്വീകരിച്ചത് ആരെയാണെന്ന് അറിയാൻ താല്പര്യമുണ്ട്.''

പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തന്നെ ചൂണ്ടിക്കാണിച്ചതോടെയാണ് ഫേസ്‌ബുക്ക് പോസ്റ്റ് തിരുത്തി ഖേദം പ്രകടിപ്പിച്ച് ആംആദ്മി രംഗത്തെത്തിയത്. സന്ദർശനം നടത്തിയത് ഉന്നത ഉദ്യോഗസ്ഥർ അല്ല, കേരളത്തിലെ സിബിഎസ്ഇ അസോസിയേഷൻ ഉന്നത പ്രതിനിധികളാണെന്നാണ് ആംആദ്മി തിരുത്തിയിരിക്കുന്നത്.

ആംആദ്മി ദേശീയ വക്താവ് അതിഷി എംഎൽഎയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു ഡൽഹിയിലെ സ്‌കൂളുകൾ കേരളത്തിലെ ഉദ്യോഗസ്ഥർ സന്ദർശിച്ചെന്ന് ആംആദ്മി പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP