Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂച്ചകൾ പോലും മീൻ തൊടാത്തത് വെറുതെയല്ല; സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ കണ്ടെത്തിയത് അമോണിയം, ഫോർമലിൻ എന്നിവയുടെ ഗുരുതരമായ ഉപയോഗം; നശിപ്പിച്ചത് നാലായിര കിലോയോളം മീൻ; പരിശോധന കടുപ്പിച്ച് ആരോഗ്യ വകുപ്പ്; നല്ല മീനിനെ തിരിച്ചറിഞ്ഞ് വാങ്ങാം

പൂച്ചകൾ പോലും മീൻ തൊടാത്തത് വെറുതെയല്ല; സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ കണ്ടെത്തിയത് അമോണിയം, ഫോർമലിൻ എന്നിവയുടെ ഗുരുതരമായ ഉപയോഗം; നശിപ്പിച്ചത് നാലായിര കിലോയോളം മീൻ; പരിശോധന കടുപ്പിച്ച് ആരോഗ്യ വകുപ്പ്; നല്ല മീനിനെ തിരിച്ചറിഞ്ഞ് വാങ്ങാം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: കഴിഞ്ഞ ഒരാഴ്‌ച്ചക്കാലമായി ഇടുക്കിയിലെ വിവിധ ഭാഗങ്ങളിലായി മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടതും മത്സ്യം കഴിച്ച പൂച്ചകൾ കൂട്ടത്തോടെ ചത്തതും പൊരിച്ച മീൻ കഴിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതുമൊക്കെ ഈ കഴിഞ്ഞ വാരം കേരളത്തെ ഞെട്ടിച്ച വാർത്തകളായിരുന്നു.മത്സ്യത്തോടുള്ള മലയാളിയുടെ ഇഷ്ടത്തെ ചൂഷണം ചെയ്താണ് ഇത്തരത്തിൽ മായം കലർന്ന മത്സ്യങ്ങൾ വിപണിയിലെത്തിക്കുന്നത്.

സമാനസംഭവത്തെ തുടർന്ന് മത്സ്യത്തിലെ മായം കണ്ടെത്താൻ സർക്കാർ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.മീനിലെ മായം കണ്ടെത്താൻ 4 ദിവസമായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിൽ 9 സാംപിളുകളിൽ അമോണിയം, ഫോർമലിൻ എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. 53 പേർക്ക് നോട്ടിസ് നൽകി.ഇടുക്കി, എറണാകുളം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ നിന്നു ശേഖരിച്ച സാംപിളുകളിലായിരുന്നു രാസവസ്തു സാന്നിധ്യം.

സംസ്ഥാനത്ത് നടത്തിയ 1766 പരിശോധനകളിൽ 1002 സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കേടായ 3632 കിലോ മത്സ്യം നശിപ്പിച്ചു. 'ഓപ്പറേഷൻ മത്സ്യ'പ്രകാരം ഇന്നലെ പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ 1706.88 കിലോ മത്സ്യം പിടിച്ചെടുത്തു. 809 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന മത്സ്യം ചെക്‌പോസ്റ്റുകളിൽ പരിശോധിച്ചു തുടങ്ങി. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചു. മറ്റു ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനും റെയ്ഡ് ആരംഭിച്ചു.

സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയച്ചു. മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയതായി കണ്ടെത്തിയാൽ 5 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണർ വി.ആർ.വിനോദ് പറഞ്ഞു.

നടപടികളുടെ ഭാഗമായി നല്ല മത്സ്യം തിരിച്ചറിയാനുള്ള നിർദ്ദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചു.നല്ല മത്സ്യങ്ങൾക്കു സ്വാഭാവികമായ തിളക്കം ഉണ്ടാകും, ദുർഗന്ധം ഉണ്ടാകില്ല,മാംസത്തിന് ഉറപ്പുണ്ടാവും,ചെറുതായി അമർത്തുമ്പോൾ കുഴിഞ്ഞു പോകുകയും അതേ സ്ഥിതിയിൽ തുടരുകയും ചെയ്താൽ അതു ചീഞ്ഞ മത്സ്യമാണ്,നല്ല മത്സ്യങ്ങൾക്ക് നിറവ്യത്യാസം ഇല്ലാത്ത തിളങ്ങുന്ന കണ്ണുകളായിരിക്കും, കലങ്ങിയതോ, ചുവന്നതോ ആയ കണ്ണുകൾ ചീഞ്ഞ മത്സ്യത്തിന്റെ ലക്ഷണമാണ്,നല്ല മത്സ്യത്തിന്റെ ചെകിള പൂക്കൾക്ക് ചുവപ്പു നിറമായിരിക്കും. പഴകിയ മത്സ്യത്തിന് തവിട്ടു നിറത്തിലോ ഇരുണ്ടതോ ആയ ചെകിള പൂക്കളാണ് ഉണ്ടാകുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP