Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇറക്കുമതി ചെയ്തത് നാട്ടിൽ 40,000 രൂപയ്ക്ക് കിട്ടുന്ന യന്ത്രം; തുരുത്തേൽ എന്റർപ്രൈസസ് കടലാസ് കമ്പനിയാണോ എന്നും സംശയം; അറസ്റ്റിലായത് തൃക്കാക്കരയിലെ മുതലാളിയുടെ ഡ്രൈവർ; സിറാജുദ്ദീന് വേണ്ടി അന്വേഷണം ഊർജ്ജിതം; നെടുമ്പാശ്ശേരിയിലെ സ്വർണ്ണത്തിൽ വിശദ അന്വേഷണം

ഇറക്കുമതി ചെയ്തത് നാട്ടിൽ 40,000 രൂപയ്ക്ക് കിട്ടുന്ന യന്ത്രം; തുരുത്തേൽ എന്റർപ്രൈസസ് കടലാസ് കമ്പനിയാണോ എന്നും സംശയം; അറസ്റ്റിലായത് തൃക്കാക്കരയിലെ മുതലാളിയുടെ ഡ്രൈവർ; സിറാജുദ്ദീന് വേണ്ടി അന്വേഷണം ഊർജ്ജിതം; നെടുമ്പാശ്ശേരിയിലെ സ്വർണ്ണത്തിൽ വിശദ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ കാർഗോയിലെത്തിയ സ്വർണ്ണത്തിൽ വിശദ അന്വേഷണത്തിന് തീരുമാനം. തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസിസിന്റെ പേരിലാണ് യന്ത്രം എത്തിയത്. ഈ ഇറച്ചി വെട്ട് യന്ത്രത്തിനള്ളിൽ സ്വർണ്ണമായിരുന്നു. സ്വർണം അയച്ചത് സിറാജുദ്ദീനു വേണ്ടിയാണ്്. യന്ത്രം വാങ്ങാനെത്തിയ തൃക്കാക്കര സ്വദേശിയുടെ ഡ്രൈവറാണ് പിടിയിലായത്. ഡ്രൈവർ നുകുലിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. 2.232 കിലോ സ്വർണ്ണമാണ് പിടിച്ചത്. ഇറച്ചി വെട്ട് മിഷിനിൽ സ്വർണ്ണമുണ്ടെന്ന വിവരമാണ് കസ്റ്റംസിന് കിട്ടിയത്. ഇതിന് അനുസരിച്ച് പരിശോധന കർശനമാക്കി. വിവരത്തെ കുറിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും ഇക്കാര്യം രഹസ്യമാക്കി വച്ചു. കസ്റ്റംസ് ഡ്യൂട്ടി അടച്ച് മിഷിൻ വിട്ടു നൽകി.

അങ്ങനെ യന്ത്രം പുറത്തേക്ക് കൊണ്ടു വന്നപ്പോൾ പുറത്തു നിന്ന അന്വേഷകർ യന്ത്രം പരിശോധിച്ചു. ഇതിൽ സ്വർണം കണ്ടെടുക്കുകയായിരുന്നു. യന്ത്രം കൊണ്ടു പോകാനായി എത്തിയ വാഹനവും പിടികൂടി. കൊച്ചി വിമാനത്താവളത്തിലൂടെ വീണ്ടും സ്വർണ്ണ കടത്ത് സജീവമാണെന്ന സൂചന കസ്റ്റംസിന് ലഭിച്ചിരുന്നു. കാരിയർമാരെ കിട്ടാത്തതു കൊണ്ട് പുതിയ മാർഗ്ഗത്തിൽ സ്വർണം കൊണ്ടു വരാനും തുടങ്ങി. അങ്ങനെയാണ് യന്ത്രത്തിനുള്ളിലെ പരിശോധനയിലേക്ക് അന്വേഷണം എത്തിയത്.

കസ്റ്റംസ് ജാഗ്രതയാണ് ഇതിന് കാരണം. രഹസ്യ വിവരം ചോർന്നു പോകാതിരിക്കാനും ജാഗ്രത പുലർത്തി. യന്ത്രം എത്തിച്ചയാളെ കൈയോടെ പിടികൂടാനായിരുന്നു ശ്രമം. ഇതിൽ വിജയിച്ചു. ഗൾഫിൽനിന്നാണ് കൊച്ചി തൃക്കാക്കരയിലെ വിലാസത്തിൽ യന്ത്രം ഇറക്കുമതി ചെയ്തത്. തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസസിന്റെ ഉടമ സിറാജുദ്ദീന്റെ പേരിലാണ് നെടുമ്പാശ്ശേരി എയർ കാർഗോ കോംപ്ലക്സിൽ യന്ത്രം എത്തിയത്.

സംശയം തോന്നിയ കസ്റ്റംസ് അധികൃതർ ഡ്യൂട്ടി വാങ്ങി വിട്ടുകൊടുത്ത യന്ത്രം പരിശോധിച്ചതോടെ ഒളിപ്പിച്ചനിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. ഗ്യാസ് കട്ടറടക്കം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ യന്ത്രം പൊളിച്ച് സ്വർണം പുറത്തെടുത്തത്. സിറാജുദ്ദീനായി തിരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, തുരുത്തേൽ എന്റർപ്രൈസസ് എന്ന സ്ഥാപനം കടലാസ് കമ്പനിയാണോയെന്നും അധികൃതർക്ക് സംശയമുണ്ട്. നാട്ടിൽ 40,000 രൂപയ്ക്ക് ലഭിക്കുന്ന യന്ത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത് സ്വർണം കടത്താനായി മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ഇവർ നേരത്തെയും ഇത്തരത്തിൽ സ്വർണം കടത്തിയോ എന്നകാര്യവും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP