Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോട്ടയത്ത് വൈദ്യുതീകരിച്ച റെയിൽവേ ഇരട്ടപ്പാത മെയ് അവസാനം; ഇനി പുതിയ ട്രെയിനുകൾ അവകാശപ്പെടാം

കോട്ടയത്ത് വൈദ്യുതീകരിച്ച റെയിൽവേ ഇരട്ടപ്പാത മെയ് അവസാനം; ഇനി പുതിയ ട്രെയിനുകൾ അവകാശപ്പെടാം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് വൈദ്യുതീകരിച്ച റെയിൽവേ ഇരട്ടപ്പാതയുടെ പണി മെയ് അവസാനം പൂർത്തിയാകും. ഇതോടെ കേരളത്തിന്റെ തെക്കു മുതൽ വടക്കു വരെ വൈദ്യുതീകരിച്ച റെയിൽവേ ഇരട്ടപ്പാത എന്ന സ്വപ്നം യാഥാർഥ്യമാകും. തിരുവനന്തപുരം മംഗളൂരു പാതയിൽ പണി പൂർത്തിയാകാനുള്ള ഏറ്റുമാനൂർ ചിങ്ങവനം സെക്ഷനിലെ ട്രാക്ക് നിർമ്മാണ ജോലികൾ മെയ്‌ അവസാനം പൂർത്തിയാകും.

റെയിൽപാത കമ്മിഷനിങ്ങിലെ പ്രധാന നടപടിയായ റെയിൽവേ സുരക്ഷാ കമ്മിഷന്റെ (കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി സിആർഎസ്) പരിശോധന മെയ്‌ മൂന്നാം വാരം ഏറ്റുമാനൂർ ചിങ്ങവനം സെക്ഷനിൽ നടക്കും. തുടർന്ന് പാത കമ്മിഷനിങ് അടുത്ത മാസം അവസാനത്തോടെ നടക്കുമെന്ന് അധികൃതർ പറഞ്ഞു.

തിരുവനന്തപുരം മംഗളൂരു 634 കിലോമീറ്റർ റെയിൽപാതയിൽ ഏറ്റുമാനൂർ ചിങ്ങവനം ഭാഗത്തെ 16.5 കിലോമീറ്റർ ഭാഗം മാത്രമാണ് ഇരട്ടപ്പാത അല്ലാതിരുന്നത്. ഇരട്ടപ്പാതയാകുന്നതോടെ ട്രെയിൻ കോട്ടയം കടന്നുപോകാൻ എടുക്കുന്ന സമയം കുറയും. കോട്ടയം സ്റ്റേഷൻ നവീകരണം കൂടി പൂർത്തിയാകുന്നതോടെ പുതിയ ട്രെയിനുകൾ ആവശ്യപ്പെടാൻ സംസ്ഥാനത്തിന് സാധിക്കുകയും ചെയ്യും.

2020ൽ പാത പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പ്രളയവും കോവിഡും സ്ഥലം ഏറ്റെടുപ്പിലെ അനിശ്ചിതത്വവും പാത നിർമ്മാണം 2 വർഷം കൂടി വൈകിപ്പിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP