Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഞെട്ടിക്കുന്ന പുതിയ രഹസ്യങ്ങൾ പുറത്ത്; വില്യമും ഹരിയും തമ്മിൽ കണ്ടാൽ മിണ്ടാതായ ശത്രുക്കൾ; മേഗനെ കെട്ടിയതോടെ എല്ലാം കൈവിട്ടു; ചാൾസ് അയച്ച സമ്മാനം പോലും ഹാരി തിരിച്ചയച്ചു

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഞെട്ടിക്കുന്ന പുതിയ രഹസ്യങ്ങൾ പുറത്ത്; വില്യമും ഹരിയും തമ്മിൽ കണ്ടാൽ മിണ്ടാതായ ശത്രുക്കൾ; മേഗനെ കെട്ടിയതോടെ എല്ലാം കൈവിട്ടു; ചാൾസ് അയച്ച സമ്മാനം പോലും ഹാരി തിരിച്ചയച്ചു

സ്വന്തം ലേഖകൻ

യാന രാജകുമാരി മരണമടഞ്ഞ് ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം, ഏറെ വിവാദമുയർത്തിയ ഡയാന ക്രോണിക്കിൾസിന്റെ രചയിതാവ് വീണ്ടും ഒരു വിവാദ പുസ്തകവുമായി എത്തുകയാണ്.ബ്രിട്ടീഷ് രാജകുടുംബത്തിലെ, ഞെട്ടിക്കുന്ന ഏറെ അന്തഃപ്പുര രഹസ്യങ്ങൾ പ്രതിപാദിക്കുന്ന ദി പാലസ് പേപ്പേഴ്സ്: ഇൻസൈഡ്ദി ഹൗസ് ഓഫ് വിൻഡ്സർ എന്ന പുസ്തകവും ഏറെ വിവാദമാകും എന്നതിൽ സംശയമൊന്നുമില്ല. ടിന ബ്രൗണിന്റെ ഈ പുസ്തകം പുറത്തുകൊണ്ടുവരുന്നത് ഏറെ ഞെട്ടിക്കുന്ന രഹസ്യങ്ങളാണ്.

രാജകുടുംബത്തിലെ പലരുമായും അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ടിന ബ്രൗണിന്റെ പുസ്തകത്തിന് അതുകൊണ്ടു തന്നെ അല്പം ആധികാരികത ഉണ്ടാകും എന്നാണ് പൊതുവെ കരുതുന്നത്. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളുമായി അടുത്തിടപഴകിയ - അവരിൽ ചിലരൊക്കെ ഇപ്പോഴും വളരെ അടുത്തിടപഴകുന്നവരാണ്- 120 പേരോടും അവരുടെ കുടുംബാംഗങ്ങളോടുമൊക്കെ സംസാരിച്ച് രണ്ടുവർഷം കൊണ്ടാണ് ഈ പുസ്തകം എഴുതിയതെന്ന് അവർ പറയുന്നു.

ഡയാനയുടെ അവസാനത്തെ ഏതാനും മാസങ്ങളെ കുറിച്ചുള്ള ബ്രൗണിന്റെ തുറന്നെഴുത്ത് ചിലരെയെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ട്. മാർട്ടിൻ ബഷീർ എന്ന മാധ്യമ പ്രവർത്തകൻ കൃത്രിമ രേഖകൾ ചമച്ച് ഡയാനയെ വഞ്ചിച്ചായിരുന്നു അഭിമുഖത്തിനുള്ള സമ്മതം നേടിയെടുത്തത് എന്ന് അടുത്തകാലത്ത് പുറത്തുവന്നിരുന്നു. എന്നാൽ, ബഷീറിന് അഭിമുഖം നൽകിയതിൽ ഡയാനക്ക് തീരെ പശ്ചാത്താപമില്ലായിരുന്നു എന്നാണ് ബ്രൗൺ എഴുതുന്നത്.

1997 ന്റെ ആരംഭത്തിൽ ഡയാനയോടൊപ്പം വളരെ കുറച്ചുകാലം ഡേറ്റിങ് നടത്തിയിരുന്ന ഗുലു ലാൽവാനിയെ ഉദ്ധരിച്ചുകൊണ്ട് ബ്രൗൺ എഴുതുന്നത് ആ അഭിമുഖത്തിൽ പറയാൻ ആഗ്രഹിച്ചതെല്ലാം താൻ പറഞ്ഞു എന്നാണ് ഡയാന പറഞ്ഞിട്ടുള്ളത് എന്നാണ്. മാർട്ടിൻ ബഷീറിനെ കുറിച്ച് ഒരു ചീത്തവാക്കും ഡയാന പറഞ്ഞില്ല എന്നുമാത്രമല്ല, താൻ ഉദ്ദേശിച്ചത് സാധിച്ചു എന്ന ചിന്തയായിരുന്നു ഡയാനയ്ക്കെന്നും ലാൽവാനിയെ ഉദ്ധരിച്ചുകൊണ്ട് ബ്രൗൺ എഴുതുന്നു. അതേസമയം, ആർമി ഓഫീസർ ജെയിംസ് ഹെവിറ്റുമായുള്ള തകർന്ന പ്രണയത്തിന്റെ കഥ പറയാതിരുന്നെങ്കിൽ എന്ന് ഡയാന ആഗ്രഹിച്ചിരുന്നു എന്നും ലാൽവാനി വെളിപ്പെടുത്തുന്നു. അതാണ് വില്യമും ഹാരിയുമായുള്ള തന്റെ ബന്ധം തകർത്തതെന്ന് അവർ കരുതിയിരുന്നു.

ഹാരി കൊട്ടാരം വിട്ടുപോയതിൽ ഏറ്റവും വലിയ നഷ്ടം വില്യമിനാണെന്നാണ്ബ്രൗൺ പറയുന്നത്. അതേസമയം, മേഗൻ രാജകൊട്ടാരത്തിലേക്ക് വരുന്നതിനു മുൻപേ ഇരു സഹോദരന്മാരും തമ്മിലുള്ള ബന്ധം വഷളായിരുന്നു എന്ന് പുസ്തകത്തിൽ പറയുന്നു. അത് തികച്ചും തൊഴിൽ പരമായ തർക്കങ്ങളിൽ നിന്നും ഉടലെടുത്തതാണ്. പല ചാരിറ്റി സംഘടനകളുടെയും രക്ഷാധികാർസ്ഥാനം വഹിക്കുന്നത് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളാണ്. അത്തരത്തിൽ ഒന്നാണ് ആഫ്രിക്കയിലെ ടസ്‌ക് ട്രസ്റ്റ്. 2005-മുതൽ ഇതിന്റെ രക്ഷാധികാരി വില്യം രാജകുമാരനാണ്. ഹാരിക്ക് ഇതിൽ ഒരു കണ്ണൂണ്ടായിരുന്നു എന്ന് ടിന ബ്രൗൺ പറയുന്നു.

2014-ൽ നടി ക്രെസ്സിഡ ബൊണാസുമായുള്ള ഹാരിയുടെ പ്രണയബന്ധം തകർന്നതുമായി ബന്ധപ്പെട്ട് ചാൾസ് രാജകുമാരൻ കുറ്റപ്പെടുത്തിയത് ഹാരിയേയായിരുന്നു എന്ന് ബ്രൗൺ പറയുന്നു. ഹാരിയുടെ, കൂടെക്കൂടെ മാറിക്കൊണ്ടിരിക്കുന്ന മനോനിലകളും വികാരവിക്ഷോഭങ്ങളുമൊക്കെയാണ് ആ ബന്ധം തകരാൻ കാരണമായതെന്ന് ബ്രൗൺ എഴുതുന്നു. ഒന്നുകിൽ വില്യമിനെതിരെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും അതല്ലാത്തപ്പോൾ ചാൾസിനെതിരെ. ഇതായിരുന്നത്രെ ഹാരിയുടെ പ്രകൃതം.

ഹാരിയെ ഒരു തെറാപിസ്റ്റിനെ കാണിക്കണമെന്ന് ആദ്യമായി നിർദ്ദേശിച്ചത് ക്രെസിഡയായിരുന്നത്രെ. ഏതൊരു സാധാരണ പെൺകുട്ടിയേയും പോലെ കാമുകന്റെ കൈകളിൽ തൂങ്ങി നടക്കാൻ ആഗ്രഹിച്ച ക്രെസിഡയ്ക്ക് പക്ഷെ കാമുകനായത് ദുരഭിമാനം ഏറെയുള്ള ഹാരിയായിരുന്നു. തീയറ്ററിലും മറ്റും പോകുമ്പോൾ ഹാരി എപ്പോഴും രണ്ടടി മുൻപിലായിരിക്കും നടക്കുക. ഇതൊക്കെ ക്രെസിഡയെ ഹാരിയിൽ നിന്നും അകറ്റുകയായിരുന്നു എന്നും പുസ്തകത്തിൽ എഴുതുന്നു.

ചാൾസും ഹാരിയും തമ്മിലുള്ള ബന്ധം എന്നും ഔപചാരികതയുടെ മതിലുകള്ക്കുള്ളിൽ ഒതുങ്ങിന്നിട്ടുള്ളതായിരുന്നു എന്ന് ബ്രൗൺ എഴുതുന്നു. എന്നാൽ, മേഗൻ മെർക്കലിന്റെ വരവാണ് ഹാരിയുടെ ജീവിതത്തെ മാറ്റി മറിച്ചതെന്നും പുസ്തകത്തിലുണ്ട്. രാജകുടുംബത്തിന്റെ പരമ്പരാഗത രീതികളോടും സംസ്‌കാരത്തോടും നിഷേധാത്മക സമീപനം പുലർത്തിയ മേഗന്റെ നടപടികളായിരുന്നു ഹാരിയെ കൊട്ടാരത്തിനു പുറത്തെത്തിച്ചത് എന്ന് ബ്രൗൺ പറയുന്നു.

കുരീടത്തിലേക്കുള്ള വഴിയിൽ ഹാരിക്കുള്ളത് ആറാംസ്ഥാനം മാത്രമാണ്. വില്യം രാജാവാകുമ്പോൾ കെയ്റ്റ് ആയിരിക്കും രാജ്ഞി. തനിക്ക് ഒരു സേവികയായി ഒതുങ്ങിക്കൂടേണ്ടി വരുമെന്ന് മെഗൻ മനസ്സിലാക്കി. ഇതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.ഹാരിയുടെ മേൽ നിർണ്ണായക സ്വാധീനം ചെലുത്താൻ മേഗന് കഴിഞ്ഞിട്ടുണ്ട്. മേഗൻ എന്താവശ്യപ്പെടുന്നുവോ അത് ഹാരിചെയ്യും എന്നും അവർ പറയുന്നു.

അതിനൊപ്പം, മേഗൻ മെർക്കലിനുള്ള പ്രശസ്തിയിലും ജനപ്രീതിയിലും രാജകുടുംബത്തിലെ മറ്റു പല അംഗങ്ങൾക്കും അസൂയയും ഉണ്ടായിരുന്നു. തന്റെ അമ്മ ഡയനയും ഇതേ സാഹചര്യത്തിലൂടെ കടന്നുപോയതാണെന്നും ഹാരി തിരിച്ചറിഞ്ഞു. ഇത് മേഗനെ കൂടുതൽ ഒറ്റപ്പെടുത്താൻ കാരണമായി. ഇതെല്ലാം തന്നെയായിരുന്നു അവർ കൊട്ടാരം വിട്ടിറങ്ങാൻ കാരണമായതെന്നും പുസ്തകത്തിൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP