Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.റെയിൽ വിരുദ്ധസമരത്തിന് പിന്നിൽ മഴവിൽസഖ്യം; പശ്ചിമ ബംഗാളിലെ സഖ്യം ഇവിടെയും ആവർത്തിക്കുക ആണെന്ന് എ. എ റഹീം എംപി

കെ.റെയിൽ വിരുദ്ധസമരത്തിന് പിന്നിൽ മഴവിൽസഖ്യം; പശ്ചിമ ബംഗാളിലെ സഖ്യം ഇവിടെയും ആവർത്തിക്കുക ആണെന്ന് എ. എ റഹീം എംപി

അനീഷ് കുമാർ

 കണ്ണൂർ: ഡിജിറ്റൽ ഇന്ത്യയടക്കമുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവരുടെ യഥാർത്ഥ അജൻഡ പുറത്തെടുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ബുൾഡോസർ രാജ് നടപ്പിലാക്കുകയാണെന്നും ഡി.വൈ. എഫ്. ഐ അഖിലേന്ത്യാ അധ്യക്ഷൻ എ. എ റഹീം എംപി. പശ്ചിമ ബംഗാളിലെ ഇടതു സർക്കാരിനെതിരെ പ്രവർത്തിച്ചതു പോലെ കേരളത്തിലും കെ. റെയിൽ വിഷയത്തിൽ വലതു പക്ഷ ശക്തികളും വർഗീയ സംഘടനകളും ചേർന്ന് മഴവിൽ സഖ്യമുണ്ടാക്കിയിരിക്കുകയാണ്. ഇവരാണ് കെ. റെയിലിനെതിരെ സമരം ചെയ്യുന്നതെന്നും റഹീം പറഞ്ഞു. കണ്ണൂരിൽ ഡി.വൈ. എഫ്. ഐ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പുരോഗമന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ ജാഗ്രതപാലിക്കണം. ഇതിനായി വീടുകളിൽ പോയി ജനങ്ങളിൽ പ്രചരണം നടത്തണമെന്നും റഹീം ആവശ്യപ്പെട്ടു. ഡൽഹിയിലും യു.പി യിലും ബുൾഡോസർ രാജ് നടത്തി ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണ്. കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരിൽ ഒരു പ്രത്യേക വിഭാഗത്തെ വംശിയമായി ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്.

കർണാടകയിലും ഗോവയിലും ഗുജറാത്തിലുമൊക്കെ ഇതാണ് കണ്ടുവരുന്നത് കേരളത്തിൽ ഇടതുപക്ഷം ശക്തിയോടെ നിൽക്കുന്നതുകൊണ്ടു മാത്രമാണ് ഇത്തരം ശക്തികൾക്ക് കർണാടകയിൽ നിന്നും ഇങ്ങോട്ട് പ്രവേശിക്കാൻ കഴിയാത്തതെന്നും റഹീം പറഞ്ഞു. ന്യൂനപക്ഷങ്ങളെ കുടിയൊഴിപ്പിക്കുന്നതിന് യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊണ്ടുവന്നതാണ് ബുൾഡോസർരാജ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യോഗി മത്സരിച്ചത് താമര ചിഹ്നത്തിലല്ലെന്നും ബുൾഡോസറിലാണെന്നും റഹീം പറഞ്ഞു.

ജെ. എൻ.യുവിൽ രാമനവമി ദിവസം ആട്ടിറച്ചി കഴിച്ചതിനാണ് വിദ്യാർത്ഥികളെ എ.ബി.വി.പിക്കാർ ഹോസ്റ്റലിൽ കയറി തല്ലിച്ചതച്ചത്. അവിടുത്തെ മെനുവിലുൾപ്പെടുത്തിയതാണ് ഇറച്ചിഭക്ഷണം. ഇതൊന്നും ദേശീയമാധ്യമങ്ങൾ കണ്ട ഭാവം നടിക്കില്ലെന്നും നാളെ ഇന്ത്യൻ ജനാധിപത്യം അപകടത്തിലായാൽ അതിന്റെ വിനാശം അവർ കൂടി അനുഭവിക്കേണ്ടി വരുമെന്നു തിരിച്ചറിയുന്നില്ലെന്നും റഹീം പറഞ്ഞു.

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് കണ്ണൂർ റബ് കോ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ പി.ബിജു നഗറിൽ തുടങ്ങി. രണ്ടു ദിവസം നീളുന്ന സമ്മേളനത്തിനാണ് ഇന്ന് രാവിലെ 10 മണിയോടെ തുടക്കമായത്. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി ജിജീഷ് പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചനയും നടന്നുസമ്മേളനത്തിന്റെ ഭാഗമായി അനുശോചന - രക്തസാക്ഷി പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രസീഡിയം, സ്റ്റിയറിങ്ങ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, ട്രഷറർ എസ്.കെ സജീഷ്, കേന്ദ്ര കമ്മിറ്റിയംഗം എം.വിജിൻ എംഎ‍ൽഎ. ഗ്രീഷ്മ അജയ് ഘോഷ് എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP