Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓവർടേക്ക് ചെയ്യുന്നത് ഇഷ്ടമേയല്ല; ഓവർടേക്ക് ചെയ്താൽ ആംബുലൻസായാലും ചില്ലെറിഞ്ഞു പൊളിക്കും; ബാഗുകൊണ്ടു നടക്കുന്നത് എറിയാനുള്ള കല്ലുകളുമായി; കണ്ണൂരിലെ യുവാവിനെ പൊക്കി പൊലീസ്

ഓവർടേക്ക് ചെയ്യുന്നത് ഇഷ്ടമേയല്ല; ഓവർടേക്ക് ചെയ്താൽ ആംബുലൻസായാലും ചില്ലെറിഞ്ഞു പൊളിക്കും; ബാഗുകൊണ്ടു നടക്കുന്നത് എറിയാനുള്ള കല്ലുകളുമായി; കണ്ണൂരിലെ യുവാവിനെ പൊക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഓവർടേക്ക് ചെയ്യുന്നത് ചിലപ്പോഴൊക്കെ അത്ര സുരക്ഷിതമായ കാര്യമല്ല.. ചിലപ്പോഴൊക്കെ ഇത്തരം രീതികൾ അപകടത്തിന് വഴിവെക്കാറുണ്ടെങ്കിലും ഓവർടേക്ക് തന്നെ മോശമാണെന്ന വസ്തുത ശരിയുമല്ല.ഇപ്പോഴിത ഓവർടേക്ക് എന്നു കേട്ടാൽ തന്നെ കലിവരികയും ഓവർടേക്ക് കണ്ടാൽ അത് ഇനി ആംബുലൻസ് ആയാൽപ്പോലും ചില്ല് കല്ലെറിഞ്ഞ് തകർക്കുന്ന യുവാവിന്റെ വാർത്തയാണ് പുറത്ത് വരുന്നത്.ഇയാളെ കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

തന്റെ ബൈക്കിന് മുന്നിലേക്ക് എതിർദിശയിൽനിന്ന് ഏതെങ്കിലും വാഹനം ഓവർടേക്ക് ചെയ്ത് കടന്നുവന്നാൽ ഷംസീർ കല്ലെറിയും. ബൈക്കിന് മുന്നിലെ ബാഗിൽ നിറയെ കല്ലുകൾ സൂക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ഷംസീർ എറിഞ്ഞ് ചില്ലുതകർത്തത് ആംബുലൻസടക്കം ഏഴ് വാഹനങ്ങൾ. നിരവധി പരാതികൾക്കൊടുവിൽ ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയിൽ വീട്ടിൽ ഷംസീറിനെ (47) വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

സി.സി.ടി.വി. അടക്കം പരിശോധിച്ചാണ് ടൗൺ ഇൻസ്‌പെക്ടർ ശ്രീജിതുകൊടേരിയുടെ നേതൃത്വത്തിൽ പൊലീസ് ഷംസീറിനെ അറസ്റ്റ് ചെയ്തത്. എതിർദിശയിൽനിന്ന് ബൈക്കിന് നേരേ ഏതെങ്കിലും വാഹനം ഓവർടേക്ക് ചെയ്ത് വന്നാൽ എറിയും എന്നാണ് ഷംസീർ പൊലീസിനോട് പറഞ്ഞത്. മത്സ്യവില്പനക്കാരനാണ്. ഇയാൾക്കെതിരേ വധശ്രമത്തിന് കേസെടുത്തു.

കണ്ണൂർ താഴെചൊവ്വ-കീഴ്‌ത്തള്ളി ബൈപ്പാസിൽവച്ചാണ് ഇയാൾ കല്ലേറ് നടത്തിയത്. കണ്ണൂർ എ.കെ.ജി., ചാല മിംസ് ആശുപത്രികളുടെ ആംബുലൻസുകൾക്കും കേടുപറ്റി. താണ സ്വദേശിയായ തസ്ലീം സഞ്ചരിച്ച കാറിനുനേരേയും കല്ലേറുണ്ടായി. കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകർന്നു. ഇതേ തുടർന്ന് തസ്ലീം കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് സി.സി.ടി.വി. പരിശോധിച്ചു. ഷംസീർ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞു.

ഏഴ് പരാതികൾ കിട്ടിയതായി ഇൻസ്‌പെക്ടർ ശ്രീജിതുകൊടേരി പറഞ്ഞു. എഎസ്ഐ.മാരായ എം. അജയൻ, സി. രഞ്ജിത്, സിവിൽ പൊലീസ് ഓഫീസർ സി.പി. നാസർ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP