Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യ കട്ടിലിൽ മരിച്ച നിലയിൽ; സ്വയം ഷോക്കേൽപ്പിച്ച് മരിക്കാൻ ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലും; സംഭവം പുറം ലോകം അറിയുന്നത് ഡോക്ടറായ മകൻ വീട്ടിലെത്തിയപ്പോൾ: ആത്മഹത്യാകുറിപ്പ് കണ്ടെടുത്ത് പൊലീസ്

ഭാര്യ കട്ടിലിൽ മരിച്ച നിലയിൽ; സ്വയം ഷോക്കേൽപ്പിച്ച് മരിക്കാൻ ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലും; സംഭവം പുറം ലോകം അറിയുന്നത് ഡോക്ടറായ മകൻ വീട്ടിലെത്തിയപ്പോൾ: ആത്മഹത്യാകുറിപ്പ് കണ്ടെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മധ്യവയസ്‌കയായ സ്ത്രീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വയം ഷോക്കേൽപ്പിച്ച് മരിക്കാൻ ശ്രമിച്ച ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപ്പനംകോട് വിശ്വംഭരൻ റോഡ് ഇഞ്ചിപ്പുല്ലുവിള ഗിരിജ നിവാസിൽ ഗിരിജ എസ്.നായരെയാണ് (66) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് സമീപമാണ് ഭർത്താവ് കെഎസ്ഇബി റിട്ട. ഓഫിസർ സദാശിവൻ നായരെ (68) ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്.

മകനായ ഡോ. അജിത് കുമാർ ഉച്ചയോടെ വീട്ടിലെത്തുമ്പോഴാണ് അപകടം പുറം ലോകം അറിയുന്നത്. ഉച്ചയോടെ വീട്ടിലെത്തിയ ഡോ. അജിത് സംഭവം നാട്ടുകാരെ അറിയിക്കുക ആയിരുന്നു. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും സ്വത്തു ഭാഗം വയ്ക്കുന്നത് സംബന്ധിച്ച രണ്ടു പേജുള്ള കുറിപ്പും പൊലീസിനു ലഭിച്ചു. ഷോക്കേൽപ്പിച്ചും കൈ ഞെരമ്പുകൾ മുറിച്ചുമാണ് അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗിരിജയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും സദാശിവൻ നായരെ തൊട്ടടുത്ത ശുചിമുറിയിൽ ഷോക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്. കൈ ഞരമ്പുകളും മുറിച്ചിരുന്നു. ഹീറ്ററിന്റെ പ്ലഗിൽനിന്ന് വൈദ്യുതി പ്രവഹിപ്പിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടില്ല.

ഗിരിജ എസ്.നായർ കിടപ്പുരോഗിയാണ്. വീട്ടുകാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് സദാശിവൻ നായർ ആയിരുന്നു. ആത്മഹത്യ കുറിപ്പിൽ ഞങ്ങൾ പോവുകയാണെന്നും ആരും വിഷമിക്കരുതെന്നും പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP