Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട്, ജാഗ്രത വേണം; ഫേസ്‌ബുക്കിലുടെ കുറിപ്പ് പങ്കുവെച്ച് എം ബി രാജേഷ്; ഡിജിപിക്ക് പരാതി നൽകി സ്പീക്കർ

തന്റെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട്, ജാഗ്രത വേണം; ഫേസ്‌ബുക്കിലുടെ കുറിപ്പ് പങ്കുവെച്ച് എം ബി രാജേഷ്; ഡിജിപിക്ക് പരാതി നൽകി സ്പീക്കർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്റെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ച് ദുരുപയോഗം ചെയ്യുന്നതായി സ്പീക്കർ എം ബി രാജേഷ് ഡിജിപിക്ക് പരാതി നൽകി. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. 7240676974 എന്ന നമ്പറോ ഈ നമ്പറിൽ വാട്ട്സ്ആപ്പ് അക്കൗണ്ടോ തനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലർത്തണമെന്നും എം ബി രാജേഷ് ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

അടിയന്തിര ശ്രദ്ധക്ക്

എന്റെ പേരും dp യായി എന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറിൽ ഒരു വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ച് ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നൽകിയിരിക്കുകയാണ്. മേൽപറഞ്ഞ നമ്പറിൽ നിന്നും This is my new number. Please save it എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യർത്ഥന നടത്തുകയാണ് രീതി. മുന്മന്ത്രി ശ്രീ. കെ.പി മോഹനൻ എന്റെ പേരിൽ സഹായം തേടിയുള്ള സന്ദേശം ലഭിച്ച കാര്യം അറിയിക്കുകയുണ്ടായി. മറ്റു പലർക്കും ഇങ്ങനെ അയച്ചിരിക്കാം. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. മേൽപ്പറഞ്ഞ നമ്പറോ വാട്ട്സ്ആപ്പ്് അക്കൗണ്ടോ എനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലർത്തണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

എന്റെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ടെന്ന് എം ബി രാജേഷ്‌

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP