Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുമാസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് നാലുപേർ; പിശാച് പിടിച്ചുതിന്നും ആരും പുറത്തിറങ്ങരുതെന്ന് നിർദ്ദേശം; രക്ഷയ്ക്കായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒരുഗ്രാമം

ഒരുമാസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് നാലുപേർ; പിശാച് പിടിച്ചുതിന്നും ആരും പുറത്തിറങ്ങരുതെന്ന് നിർദ്ദേശം; രക്ഷയ്ക്കായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒരുഗ്രാമം

മറുനാടൻ മലയാളി ബ്യൂറോ

അമരാവതി: പിശാചിനെ ഒഴിവാക്കാൻ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഒരുമാസത്തിനിടെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതിന് പിന്നാലെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള നാട്ടുകാരുടെ തീരുമാനം.

ലോക്ക്ഡൗണിനെ തുടർന്ന് വില്ലേജ് ഓഫീസ് അടഞ്ഞുകിടക്കുകയാണ്. ഗ്രാമത്തിന് പുറത്തുനിന്നുള്ള ആർക്കും ഇങ്ങോട്ടു പ്രവേശനം ഇല്ല. സ്‌കൂളുകളും അംഗൻവാടികളും പ്രവർത്തിക്കുന്നില്ല. ആശുപത്രി ജീവനക്കാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഗ്രാമത്തിൽ പ്രവേശിക്കാൻ നാട്ടുകാർ അനുവദിക്കുന്നില്ല.

ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ സർബുജിലി മണ്ഡലിലാണ് ഈ ഗ്രാമം. ഒഡീഷയുമായി അതിർത്തി പങ്കിടുന്നു. ലോക്ക്ഡൗൺ പിശാചിനെതിരെ പ്രവർത്തിക്കുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടുകാരിൽ ചിലർക്ക് കടുത്ത പനി അനുഭവപ്പെട്ടു. നാലുപേർ മരിച്ചു. ഇത് പിശാച് ബാധയെ തുടർന്നാണെന്നാണ് നാട്ടുകാർ കരുതുന്നത്. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവർ ഒഡീഷയിലെ പുരോഹിതരെ കാണുകയും അവരുടെ നിർദേശപ്രകാരം ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയുമായിരുന്നു.

നാലുവശത്തുനിന്ന് പിശാചുക്കൾ ഗ്രാമത്തെ ആക്രമിക്കുകയാണെന്നാണ് നാട്ടുകർ കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഏപ്രിൽ 17 മുതൽ 25വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഗ്രാമത്തിൽ നിന്ന് പുറത്തേക്കുള്ള റോഡുകളെല്ലാം അടച്ചു. പുറത്തുനിന്ന് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പുള്ള ബോർഡും സ്ഥാപിച്ചു. ഗ്രാമീണർ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും കർശനനിർദേശമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP