Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വളർച്ചാ നിരക്കിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യ കുതിക്കുമെന്ന് ഐഎംഎഫ്; ചൈനയും അമേരിക്കയും ഏറെ പിന്നിൽ

വളർച്ചാ നിരക്കിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യ കുതിക്കുമെന്ന് ഐഎംഎഫ്; ചൈനയും അമേരിക്കയും ഏറെ പിന്നിൽ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വളർച്ചാ നിരക്ക് 3.6 ശതമാനമായി ചുരുങ്ങുമ്പോഴും ഇന്ത്യയുടെ വളർച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ 8.2 ശതമാനമാകുമെന്ന് പ്രവചിച്ച് അന്താരാഷ്ട്ര നാണയ നിധി. ജനുവരിയിലെ വളർച്ച അനുമാനവുമായി താരതമ്യം ചെയ്യുമ്പോൾ കുത്തനെയുള്ള കുറവാണ് ഉണ്ടായിട്ടുള്ളത്.

എന്നാൽ ചൈനയുൾപ്പടെയുള്ള അയൽ രാജ്യങ്ങളെ കടത്തിവെട്ടികൊണ്ടാണ് ഇന്ത്യയുടെ വളർച്ച അനുമാനം എന്നാണ് ഐഎംഎഫ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് ഒൻപത് ശതമാനമുണ്ടായിരുന്ന വളർച്ച അനുമാനം 8.2 ശതമാനമായാണ് ഐ.എം.എഫ് കുറച്ചത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ പ്രവചനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ വളർച്ചയിൽ 0.8 ശതമാനം കുറവുണ്ടായതായി ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് 8.9 ശതമാനമായി രേഖപ്പെടുത്തിയിരുന്നു.

2022ൽ 8.2 ശതമാനമാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക്. ഇത് ചൈനയുടെ വളർച്ചാ നിരക്കിന്റെ ഇരട്ടിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ 4.4 ശതമാനം മാത്രമാണ് ചൈനയുടെ വളർച്ചാ നിരക്ക്. 2021ൽ ചൈനയുടെ വളർച്ചാ നിരക്ക് 8.1 ശതമാനമായിരുന്നു. എന്നാൽ, 2022ൽ ഇത് 4.4 ശതമാനമായി കുറയുമെന്നും 2023ൽ വളർച്ചാ നിരക്ക് 5.1 ശതമാനമാകുമെന്നുമാണ് ഐഎംഎഫിന്റെ റിപ്പോർട്ടിൽ പറയുന്നത്.

2021ൽ അമേരിക്കയുടെ വളർച്ചാ നിരക്ക് 5.7 ശതമാനമായിരുന്നെങ്കിൽ 2022ൽ ഇത് 3.7 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തൽ. അടുത്ത വർഷം ഇത് 2.3 ശതമാനമായി വീണ്ടും താഴുമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.ആഗോള വളർച്ചാ നിരക്ക് കഴിഞ്ഞ വർഷം 6.1 ശതമാനമായിരുന്നു. എന്നാൽ ഇത്തവണ ഇത് 3.6 ശതമാനമായി കുറയുമെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

മറ്റ് രാജ്യങ്ങളുടെ വളർച്ചാ നിരക്കുകൾ - ബ്രസീൽ 0.8%, മെക്സിക്കോ 2%, ജർമ്മനി 2.1%, ഇറ്റലി 2.3%, ഫ്രാൻസ് 2.9%, ജപ്പാൻ 3.3%, യുകെ 3.7%, കാനഡ 3.9%, സ്പെയ്ൻ 4.8%.എന്നാൽ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ നിന്നുള്ള ആഘാതങ്ങൾ വികസ്വര രാജ്യങ്ങളെ ബാധിച്ചേക്കാം എന്ന റിപ്പോർട്ടും നേരത്തെ വന്നിരുന്നു.ഉപരോധം മൂലം റഷ്യൻ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്.

റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് 2023-ലെ ഇന്ത്യയുടെ വളർച്ച അനുമാനം താഴേക്ക് പോയിരിക്കുന്നത്. കൂടാതെ ഇത് ഊർജ്ജത്തിന്റെയും ഭക്ഷണ സാധനങ്ങളുടെയും വില വർധനവിനും വളർച്ചയുടെ വേഗത കുറവിനും കാരണമായി എന്നാണ് വിദഗ്ധരുടെ നിഗമനം.

അതെ സമയം ചൈനയുടെ കാര്യം പരിശോധിക്കുമ്പോൾ 2021-ൽ 8.1 ശതമാനം വളർച്ചയാണ് ചൈനയ്ക്ക് ഉണ്ടായിരുന്നത്. ചൈന 2022-ൽ 4.4 ശതമാനവും 2023-ൽ 5.1 ശതമാനവും വളർച്ച കൈവരിക്കുമെന്ന് ഇപ്പോൾ ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ വളർച്ച അനുമാനത്തിൽ നിന്നും വളരെ പുറകിലായാണ് ചൈനയുടെ വളർച്ച നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

യുക്രൈൻ - റഷ്യ യുദ്ധത്തിന് പുറമെ ചൈനയിൽ വർധിച്ച വന്ന കോവിഡ് കേസുകളും ഇടയ്ക്കിടെ ഉണ്ടായ ലോക്ക്ഡൗണും ചൈനയിലെ പ്രധാന ഉൽപ്പാദന കേന്ദ്രങ്ങൾ ഉൾപ്പെടെ അടച്ചിടേണ്ടി വന്നതും ചൈനയുടെ വളർച്ചയാ നിരക്ക് കുറയ്ക്കാൻ കാരണമായി.

റഷ്യൻ അധിനിവേശം, അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച, മറ്റ് രാജ്യങ്ങളിലേക്കുള്ള പൗരന്മാരുടെ വൻതോതിലുള്ള പലായനം എന്നിവ കാരണം യുക്രെയ്‌നിന്റെ സമ്പദ്വ്യവസ്ഥ 35 ശതമാനം തകരുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പ്രവചിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP