Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എഐവൈഎഫ് സെമിനാറിൽ പങ്കെടുക്കാൻ വിലക്ക് ഉണ്ടായിരുന്നില്ല; പോയത് അനുമതിയോടെയെന്ന് വിഷ്ണുനാഥ്

എഐവൈഎഫ് സെമിനാറിൽ പങ്കെടുക്കാൻ വിലക്ക് ഉണ്ടായിരുന്നില്ല; പോയത് അനുമതിയോടെയെന്ന് വിഷ്ണുനാഥ്

മറുനാടൻ മലയാളി ബ്യൂറോ

എഐവൈഎഫ് സെമിനാറിൽ പങ്കെടുക്കാൻ വിലക്ക് ഉണ്ടായിരുന്നില്ല; പോയത് അനുമതിയോടെയെന്ന് വിഷ്ണുനാഥ്

കൊല്ലം: എഐവൈഎഫ് സെമിനാറിൽ പങ്കെടുത്തത് പാർട്ടിയോട് ആലോചിച്ച ശേഷമാണെന്ന് പി.സി.വിഷ്ണുനാഥ് എംഎൽഎ. എഐവൈഎഫ് പരിപാടിയിൽ പങ്കെടുക്കാൻ തനിക്കു വിലക്ക് ഉണ്ടായിരുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

പാർട്ടി അനുമതിയോടെയാണോ സെമിനാറിൽ വിഷ്ണുനാഥ് പങ്കെടുത്തതെന്ന കെ.വി.തോമസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സെമിനാറിലാണ് പങ്കെടുത്തത്. കെ.വി.തോമസിന്റെ ചോദ്യം വസ്തുതാവിരുദ്ധമെന്നും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള ശ്രമമെന്നും എംഎൽഎ കൊല്ലത്ത് പറഞ്ഞു.

പി.സി.വിഷ്ണുനാഥ് എഐവൈഎഫ് സെമിനാറിൽ പങ്കെടുത്തത് എഐസിസിയും അനുമതിയോടെയാണോ?, തനിക്കൊരു നീതി, മറ്റുള്ളവർക്ക് മറ്റൊരു നീതി എന്നത് ശരിയാണോ എന്നാണ് കെ.വി.തോമസ് ചോദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP