Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിംലീഗിന് എൽഡിഎഫിലേക്ക് ആരും ക്ഷണച്ചിട്ടില്ല; ലീഗ് മതേതര പാർട്ടിയാണോയെന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല; മുന്നണിയുടെ അടിത്തറ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്; പി.ശശിയെ ഇനിയും വേട്ടയാടരുത്; എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറയുന്നു

മുസ്ലിംലീഗിന് എൽഡിഎഫിലേക്ക് ആരും ക്ഷണച്ചിട്ടില്ല; ലീഗ് മതേതര പാർട്ടിയാണോയെന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല; മുന്നണിയുടെ അടിത്തറ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്; പി.ശശിയെ ഇനിയും വേട്ടയാടരുത്; എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുസ്ലിം ലീഗിനെയാരും എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. എന്നാൽ എൽ.ഡി.എഫിന്റെ അടിത്തറ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശരിയായ നയങ്ങളിൽ ആകർഷിച്ചിട്ടാണ് പലരും ഇങ്ങോട്ടു വരുന്നത്. ഇപ്പോൾ തന്നെ 99 സീറ്റുകൾ എൽ.ഡി.എഫിനുണ്ട്. കഴിഞ്ഞ തവണ തുടർ ഭരണവും കിട്ടിയും ഇനിയും മുന്നണി വികസിപ്പിക്കുകയാണ് ലക്ഷ്യം.

പിണറായി സർക്കാരിന്റെ വികസന നയങ്ങളിൽ ജനങ്ങൾ വലിയ തോതിൽ ആകർഷിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് കൊണ്ടുവരേണ്ട സാഹചര്യം ഇപ്പോഴില്ല. മുസ്ലിം ലീഗ് മതേതര പാർട്ടിയാണോയെന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. മുന്നണി വിപുലീകരിക്കുന്ന കാര്യം എൽ.ഡി.എഫ് ആലോചിച്ചിട്ടില്ലെന്ന കാനം രാജേന്ദ്രന്റെ അഭിപ്രായം പറയാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട് ഇടതു മുന്നണിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന പാർട്ടിയാണ് സിപിഐയെന്നും ഇ.പി ജയരാജൻ പറഞ്ഞു.

കെ.റെയിൽ സമരത്തിൽ പങ്കെടുത്തവർ പൊലിസിനെ തിരിച്ചു ചവുട്ടിയോയെന്ന കാര്യം പരിശോധിക്കണം. ദേശീയപാതാ വികസനം പോലെ നാടു പുരോഗമിക്കുന്നത് ചിലർ കാണുന്നില്ല.കെ.റെയിലിനെന്താ തെറ്റ്. ഈ നാടിന്റെ വികസനം എല്ലാവർക്കും വേണ്ട. കെ. റെയിൽ ആർക്കും വേണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. ആരും പട്ടിണി കിടക്കാത്ത ഭവന രഹിതരല്ലാത്ത ഒരു കേരളമാണ് എൽ.ഡി.എഫ് ലക്ഷ്യമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും ലക്ഷ്യം വർഗീയ ലഹള ഇളക്കിവിടാനാണ് ശ്രമിക്കുന്നത്.രാജ്യത്ത് ഡൽഹിയിലടക്കമുള്ള സ്ഥലങ്ങളിൽ ഭരണകൂട ഭീകരത അഴിച്ചുവിടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണം. കണ്ണൂർ ലോബിയെന്നു പറഞ്ഞു കുറ്റം കണ്ടത്തേണ്ട കാര്യമില്ല.സിപിഎം പ്രവർത്തകരെ തെരഞ്ഞെടുക്കുന്നത് നാടു നോക്കിയല്ല. കണ്ണുരിൽ നിന്നും എ.കെ.ജി, കെ.പി.ആർ അടക്കമുള്ള ഒരു പാട് നേതാക്കളുണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ഞങ്ങൾ പാർട്ടിക്കായി പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലായതു ആരുടെയും തെറ്റാണെന്ന് പറയരുതെന്നും ഇ പി ജയരാജൻ പറഞ്ഞു.

പി ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കുന്നതിന് പാർട്ടിയിൽ ചർച്ചകൾ നടന്നുവെങ്കിലും അതൊക്കെ തീരുമാനത്തെ ശക്തിപ്പെടുത്തുന്നതാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. ജയരാജൻ സംസ്ഥാന സമിതിയിൽ ശശി തെറ്റുകൾ ആവർത്തിക്കുമെന്ന് പറഞ്ഞിട്ടില്ല. ഞാനായിരുന്നു ആ യോഗത്തിലെ അധ്യക്ഷൻ. ഞാനായിരുന്നു. ജയരാജൻ തന്നെ പുറത്തു വന്ന വാർത്തകൾ നിഷേധിച്ചിട്ടുണ്ടെന്നും ഇ പി.ജയരാജൻ പറഞ്ഞു.

കഴിഞ്ഞ നായനാർ മന്ത്രിസഭയിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു അനുഭവപരിചയമുള്ളയാളാണ് പി.ശശി. തെറ്റുകൾ മനുഷ്യസഹജമാണെന്നും അതു തിരുത്തി മുൻപോട്ടു പോവുകയാണ് വേണ്ടതെന്നും ജയരാജൻ പറഞ്ഞു. തലശേരി അതിരുപതാ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ലൗ ജിഹാദിനെ കുറിച്ചു പരാമർശിച്ചത് ശരിയായിട്ടില്ല. പലപ്പോഴും കേന്ദ്ര മന്ത്രിയെന്ന നിലവാരം മറന്നാണ് മുരളീധരൻ പ്രവർത്തിക്കുന്നത്.

കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്ര മന്ത്രിയാണ് മുരളീധരനെന്നും ജയരാജൻ ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പങ്കെടുത്തു. പ്രസ് ക്‌ളബ്ബ് പ്രസിഡന്റ് എ.കെ.ഹാരിസ് അധ്യക്ഷനായി. ടി.കെ.എ ഖാദർ നന്ദി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP