Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗാന്ധിജി തുടങ്ങിയ ഖാദി ഉൽപന്നങ്ങളുടെ വിൽപ്പന ആഗോള ഭീമന് തീറെഴുതി ഇടത് സർക്കാർ; കുത്തക വ്യാപാരത്തിനെതിരെ സമരം നടത്തിയത് പഴങ്കഥ; ഖാദി ബോർഡും ഫ്‌ളിപ്പ് കാർട്ടും തമ്മിൽ ഓൺലൈൻ വില്പന കരാറിലെത്തി; പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങുന്നത് സിപിഎം പതിവ് പരിപാടി

ഗാന്ധിജി തുടങ്ങിയ ഖാദി ഉൽപന്നങ്ങളുടെ വിൽപ്പന ആഗോള ഭീമന് തീറെഴുതി ഇടത് സർക്കാർ; കുത്തക വ്യാപാരത്തിനെതിരെ സമരം നടത്തിയത് പഴങ്കഥ; ഖാദി ബോർഡും ഫ്‌ളിപ്പ് കാർട്ടും തമ്മിൽ ഓൺലൈൻ വില്പന കരാറിലെത്തി; പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങുന്നത് സിപിഎം പതിവ് പരിപാടി

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: വ്യാപാര മേഖലയിലെ കുത്തകൾക്കെതിരെ സമരങ്ങൾ നടത്തുന്നത് സി പി എമ്മിന്റെ സ്ഥിരം പരിപാടിയായിരുന്നു. എന്നാൽ ഭരണത്തിലേ റുമ്പോൾ ആ നയങ്ങളെ തള്ളിപ്പറയും. പിണറായി സർക്കാർ അമേരിക്കൻ കുത്തക കമ്പിനിയുമായി ഓൺ ലൈൻ വ്യാപാര കരാറിലേർപ്പെട്ടത് വിവാദമാകുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ ഖാദിഗ്രാമീണ വ്യവസായ ബോർഡും വ്യാപാര ഭീമനായ വാൾമാർട്ടിന്റെ ഇന്ത്യൻ കമ്പനിയായ ഫ്ളിപ്പ്കാർട്ടുമായി ഓൺലൈൻ വ്യാപാരത്തിന് കരാറിൽ ഒപ്പുവെച്ചു.

വർഷങ്ങളായി സി പി എം പിൻതുടർ ന്നുവരുന്ന കുത്തകവിരുദ്ധ നയത്തിനെതിരായിട്ടാണ് ഈ പുതിയ നീക്കം. ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോഴാണ് മഹാത്മാഗാന്ധി ആരംഭിച്ച ഗ്രാമീണ ഖാദി ഉൽപ്പന്നങ്ങളുടെ വിപണനത്തിന് കുത്തക കമ്പനിയെ ഏൽപ്പിക്കു ന്നതെന്ന വൈരുദ്ധ്യവുമുണ്ട്. ചില്ലറ വ്യാപാര മേഖലയെ കോൺഗ്രസ്- ബിജെപി സർക്കാരുകൾ കോർപ്പറേറ്റുകൾക്ക് തീറെഴുതിയെന്ന് കുറ്റപ്പെടുത്തിയിരുന്നവരാണ് ഒരു സർക്കാർ സ്ഥാപനത്തിന്റെ ഓൺലൈൻ വിപണന ശൃംഖല ലോകത്തെ ഏറ്റവും വലിയ മൾട്ടി ബ്രാൻഡ് ഭീമനായ ഫ്ളിപ്പിക്കാർട്ടിന് വിട്ടു കൊടുത്തത്.

ഇത്തരമൊരു കരാറിൽ ഏർപ്പെട്ടിതിനെ സി പി എം എങ്ങനെ ന്യായികരി ക്കുമെന്നാണ് ചില്ലറ വ്യാപാര മേഖല ഉറ്റുനോക്കുന്നത്. കുത്തകൾ ചില്ലറ വ്യാപാര മേഖലയിലേക്ക് കടന്ന് വരുന്നതോടെ ചെറുകിട വ്യാപാരികൾ വിപണിയിൽ നിന്ന് ഇല്ലാതാവും. വാൾട്ടമാർട്ട് അടക്കമുള്ള കോർപ്പറേറ്റുകളുടെ കൈകളിലേക്ക് വ്യപാര മേഖല കടന്നുചെല്ലും എന്നൊക്കെയായിരുന്നു സിപിഎമ്മിന്റെ മുൻ കാല ആരോപണങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുത്തക വ്യാപാര സ്ഥാപനമായ വോൾമാർട്ടിന്റെ കൈകളിലേക്കാണ് ഖാദിബോർഡിന്റെ ചില്ലറ വിൽപന നടത്താൻ കരാറുണ്ടാക്കിയിരിക്കുന്നത്.

അധികാരത്തിന്റെ പുറത്ത് നിൽക്കുമ്പോൾ സിപിഎം മുന്നോട്ട് വെയ്ക്കുന്ന നയപരിപാടികൾ അധികാരം ലഭിക്കുമ്പോൾ അട്ടിമറിക്കുകയും അവ വിഴുങ്ങുകയും ചെയ്യുന്നത് പതിവാണ്. ചില്ലറ വ്യാപാര രംഗത്തേക്ക് ഒരു കാരണവശാലും വിദേശ കുത്തകകളെ അനുവദിക്കില്ലെന്ന് പറഞ്ഞ് സംസ്ഥാനമൊട്ടാകെ 2011ൽ കുത്തക വ്യാപാര സ്ഥാപനങ്ങൾ ക്കെതിരെ സി പി എം സമരം നടത്തിയിരുന്നു. റിയലൻസിന്റെ ചില്ലറ വിൽപ്പന സ്ഥാപനങ്ങൾ ക്കെതിരെയും മാളുകൾ ക്കെതിരെയും പ്രക്ഷോഭങ്ങൾ നടത്തുകയും അവ തല്ലിത്തകർക്കുകയും ചെയ്തവരാണ് ഇപ്പോൾ ഫ്ളിപ്പകാർട്ടുമായി കരാറിൽ ഏർപ്പെട്ടിരി ക്കുന്നത്. ഫ്ളിപ്പകാർട്ട്, ആമസോൺ പോലെയുള്ള കമ്പനികൾക്ക് ഓൺലൈൻ വ്യാപാരത്തിന് അനുമതി കൊടുക്കുന്നതിലൂടെ വൻതോതിൽ നികുതിവെട്ടിപ്പ് ഉണ്ടാകുമെന്നായിരുന്നു സിപിഎമ്മിന്റെ അന്നത്തെ കണ്ടുപിടുത്തം.

രാജ്യത്തെ ഏഴ്കോടിയിലധികം വരുന്ന ചില്ലറ വ്യാപാര സ്ഥാപനങ്ങളെ കോർപ്പറേറ്റുകൾ വിഴുങ്ങുമെന്നും സിപിഎം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിലെ ചില്ലറ വ്യാപാരത്തിന്റെ 85ശതമാനം നിയന്ത്രിക്കു ന്ന ചെറുകിട വ്യാപാരികൾ കോർപ്പറേറ്റ് കമ്പനികളുടെ വരവോടെ തെരുവാധാ രമാകുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇങ്ങനെ ന്യായീകരണങ്ങൾ നടത്തിയിരുന്നവരാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഉടമസ്ഥത യിലുള്ള കേരള ഖാദി ബോർഡിനെ ഫ്ളിപ്പ്കാർട്ടുമായി സഹകരിപ്പിക്കുന്നത്.

പുതുതലമുറയുടെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങളുണ്ടാക്കി വിൽക്കുന്നതിനും അവരിലേക്ക് എത്തിക്കുന്നതിനുമാണ് ഫ്ളിപ്പകാർട്ടുമായി സഹകരിക്കുന്നതെന്നാണ് ബോർഡ് ചെയർമാൻ പി.ജയരാജന്റെ ന്യായീകരണം. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച നയരേഖയിൽ വിദ്യാഭ്യാസ രംഗത്തേക്ക് വിദേശ സർവ്വകലാശാലകൾ വരുന്നതിനെ സ്വാഗതം ചെയ്തിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർക്കുന്ന നയങ്ങളെ അധികാരം കിട്ടുമ്പോൾ അതി തീവ്രതയോടെ നടപ്പിലാക്കുന്നത് സി പി എമ്മിന്റെ സ്ഥിരം പരിപാടിയാണ്. കംപ്യൂട്ടറിനെ എതിർത്തതു മുതൽ കുത്തക വ്യാപാര മേഖലയെ സ്വാഗതം ചെയ്യുന്ന നയ വ്യതിയാന ങ്ങളെ ഇപ്പോൾ ന്യായീകരിക്കുന്ന തിരക്കിലാണ് പാർട്ടി നേതൃത്വങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP