Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റാങ്ക് ലിസ്റ്റ് നിലനിൽക്കെ പുതിയ ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് നാഷണൽ ഹെൽത്ത് മിഷൻ; ആരോഗ്യ കേരളം പദ്ധതിയിലെ സ്റ്റാഫ് നഴ്സ് തസ്തികയിൽ അനധികൃത നിയമനമെന്ന് ആരോപണം

റാങ്ക് ലിസ്റ്റ് നിലനിൽക്കെ പുതിയ ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് നാഷണൽ ഹെൽത്ത്  മിഷൻ; ആരോഗ്യ കേരളം പദ്ധതിയിലെ സ്റ്റാഫ് നഴ്സ് തസ്തികയിൽ അനധികൃത നിയമനമെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷന്റെ കീഴിലുള്ള സംസ്ഥാനത്തെ ആരോഗ്യ കേരളം പദ്ധതിയിലെ മിഡ് ലവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നഴ്സ്) തസ്തികയിൽ അനധികൃത നിയമനം നടത്താൻ നീക്കമെന്ന് ആരോപണം.

2020 ഡിസംബർ 24 നാണ് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ആദ്യം ആപേക്ഷ ക്ഷണിച്ചത്. തുടർന്ന് 2021 ജനുവരി 31 ന് എഴുത്ത് പരീക്ഷ നടത്തിയിരുന്നു. തുടർന്ന് പരീക്ഷ ഫലം പ്രസിദ്ദിഖരിക്കുകയും അഭിമുഖ പരീക്ഷ നടത്തുകയും ചെയ്‌തെങ്കിലും 193 പേർക്ക് മാത്രമെ നിയമനം നൽകിയിരുന്നുള്ളു.

അതേ സമയം ഇരുപരീക്ഷകളിലുമായി നിയമനത്തിന് വേണ്ട കട്ട് ഓഫ് മാർക്ക് എത്രയാണെന്നോ അഭിമുഖ പരീക്ഷയുടെ മാർക്ക് എത്രയാണെന്നോ അറിയാൻ ഉദ്യോഗാർത്ഥികൽക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ പിന്നിൽ അനധികൃത നിയമനം നടത്താനുള്ള നീക്കമാണെന്നാണ് ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്നത്.

ആദ്യഘട്ടത്തിൽ പരീക്ഷയ്ക്ക് ഹാജരായ ഉദ്യോഗാർത്ഥികളിൽ നിന്നും 453 പേര് അടങ്ങുന്ന ലിസ്റ്റ് ആണ് പ്രസിദ്ധികരിച്ചിരുന്നത്. അതിൽ നിന്നും 193 പേർക്ക് ജോലി ലഭിച്ചിരുന്നു. ഈ ലിസ്റ്റിൽ ശേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് രണ്ട് വർഷത്തെ കാലാവധി ലഭിക്കുമെന്നിരിക്കെയാണ് വീണ്ടും പരീക്ഷ നടത്താൻ നീക്കം നടക്കുന്നത്.

പുതിയ ഉദ്യോഗാർത്ഥികൾക്കായി അപേക്ഷ ക്ഷണിച്ചതിലൂടെ നിലവിലുള്ള ലിസ്റ്റ് റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് പരീക്ഷയ്ക്ക് ആദ്യ ഘട്ടത്തിൽ ഹാജരായ ഉദ്യോഗാർത്ഥികൾ പറയുന്നത്.

453 പേരടങ്ങുന്ന ലിസ്റ്റിലുള്ള ഭൂരിഭാഗം ഉദ്യോഗാർത്ഥികളും കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി രണ്ട് മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ഹോസ്പ്പിറ്റലിലും  ജോലി ചെയ്തവരാണ്. അതുമായി ബന്ധപ്പെട്ട റിസ്‌ക് അലവൻസ് പോലും നൽകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു അവഗണന.

വീണ്ടും പരീക്ഷ നടത്തുന്നതിനുള്ള പുതിയ നോട്ടിഫിക്കേഷൻ മാർച്ച് 3 നാണ് വന്നിട്ടുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി മാർച്ച് 11 മുതൽ 21 വരെ ആയിരുന്നു.മുൻപ് ലിസ്റ്റിൽ വന്നിരുന്ന പല ഉദ്യോഗാർത്ഥികളും പുതിയ നോട്ടിഫിക്കേഷനെക്കുറിച്ച് അറിഞ്ഞിട്ട് പോലുമില്ല എന്നതാണ് വാസ്തവം. ഇതിനെതിരെ നിയനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP